HOME
DETAILS
MAL
ചാലിയം ജാറത്തിങ്ങല്‍ ആണ്ട് നേര്‍ച്ചക്ക് ഇന്ന് തുടക്കം
backup
February 01 2019 | 04:02 AM
ചാലിയം: അശ്ശൈഖ് നൂറുദ്ദീന്‍ അല്‍ ഹമദാനി യുടെ 399ാം അണ്ട് നേര്‍ച്ചക്ക് ഇന്ന് തുടക്കമാകും. കെ.വി അബ്ദുല്‍ ഖാദര്‍ തങ്ങള്‍ നേതൃത്വം നല്‍കും. വൈകീട്ട് നാലിന് സയ്യിദ് മൗലല്‍ ബുഖാരി(എടപ്പാള്‍ ) പ്രാര്‍ഥന നടത്തും. തുടര്‍ന്ന് മൗലിദ് പാരയണവും അന്നദാനവും നടക്കും. നാളെ രാവിലെ ഒന്‍പതിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഉച്ചക്ക് ഒന്നിന് ശേഷം ശറഫല്‍ അനാം മൗലിദും ഖത്തം ദുആയും സംഘടിപ്പിക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."