ജിഷ വധം: പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ പൊലിസിന് അനുമതി ലഭിച്ചു. എറണാകുളം സി.ജെ.എം കോടതിയാണ് അനുമതി നല്‍കിയത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കണം തിരിച്ചറിയല്‍ പരേഡ്.
ജിഷയുടെ അമ്മ രാജേശ്വരി, മറ്റു മൂന്നു സാക്ഷികള്‍ എന്നിവരെയായിരിക്കും തിരിച്ചറിയല്‍ പരേഡിനായി എത്തിക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തിയേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന്റെ അറിയിപ്പ് ഉണ്ടായിട്ടില്ല.
അതേസമയം, പ്രതിയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. കൊലപാതകത്തിനു നയിച്ച സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. കൊല നടത്തുന്ന സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും മൊഴിയിലുണ്ട്. കൊലപാതകത്തിന് ഒന്നിലേറെ ആയുധങ്ങള്‍ ഉപയോഗിച്ചതായും പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."