HOME
DETAILS

ഇടുക്കിയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തത് ആശങ്കാജനകം: റോഷി അഗസ്റ്റിന്‍

  
backup
February 01 2019 | 07:02 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%aa

ചെറുതോണി: പ്രളയക്കെടുതിയില്‍ തകര്‍ന്ന ഇടുക്കിയിലെ കാര്‍ഷിക മേഖലയുടെയും നഷ്ടമായ ജീവനോപാധികള്‍ തിരികെ പിടിക്കുന്നതിനും ഉതകുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക പാക്കേജ് അനുവദിക്കാത്തത് ആശങ്കാജനകമാണെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞു.
വീടും സ്ഥലവും നഷ്ടപ്പെടുകയും ജീവനോപാധികള്‍ ഇല്ലാതാകുകയും ചെയ്ത നിരവധിയാളുകളുടെ പ്രതീക്ഷയായിരുന്നു സംസ്ഥാന ബജറ്റ്. നിലവില്‍ പാക്കേജുകളുള്ള കുട്ടനാടിനും വയനാടിനും തുടര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ പോലും ഇടുക്കിയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല.പ്രളയക്കെടുതിയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ജില്ലയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കേണ്ടതായിരുന്നു.
പ്രളയബാധിത പഞ്ചായത്തുകള്‍ക്കളിലെ കൃഷി പുനരുജ്ജീവനത്തിന് 2500 കോടി രൂപ പ്രത്യേക സഹായം അനുവദിക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. എന്നാല്‍ 770 കോടി രൂപ പദ്ധതിയില്‍ നിന്നും 282 കോടി രൂപ കേന്ദ്രാവിഷ്തൃത പദ്ധതിയില്‍ നിന്നും 200 കോടി രൂപ വിദേശ ധനസഹായ പദ്ധതികളില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രഖ്യാപനം. ഇതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ നിന്ന് ആയിരം കോടി രൂപയെങ്കിലും കൃഷിക്കായി നീക്കിവയ്ക്കുമെന്നും ഇങ്ങനെ 2500 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ വിവിധ പദ്ധതികളില്‍ നിന്നും മാറ്റി വയ്ക്കുന്നതിന് പകരം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് തുക നീക്കി വച്ച് പുനരുദ്ധാരണം ഉറപ്പാക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ജില്ലയിലെ കാര്‍ഷിക മേഖലയുടെ പുനര്‍ നിര്‍മ്മാണത്തിനും അടിസ്ഥാന വികസനത്തിനുമായി ധനകാര്യ മന്ത്രിയുടെ ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലൂടെയെങ്കിലും ഇടുക്കിയ്ക്ക് പ്രത്യേക പാക്കേജ് പ്രതീക്ഷിക്കുന്നതായി എം.എല്‍.എ. പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  2 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago