HOME
DETAILS

സഊദി യാത്രാ വിലക്ക്: കൂടുതൽ ആശ്വാസ നടപടികളുമായി സഊദി ജവാസാത്ത്

  
backup
March 14 2020 | 04:03 AM

javasath-saudi-2020
      റിയാദ്: സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തതോടെ വിദേശികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന വിവിധ വിഷയങ്ങളിൽ ആശ്വാസം നൽകുന്ന നടപടികളുമായി സഊദി പാസ്പോർട്ട് വിഭാഗം രംഗത്ത്. ഇഖാമ കാലാവധി, റീ എന്‍ട്രി കാലാവധി, സന്ദര്‍ശക വിസാ കാലാവധി എന്നിവ ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് ജവാസാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. സഊദി ഇഖാമയുള്ള വിദേശികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും  ജവാസാത്ത് ഡയറക്ടറേറ്റ്. യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് റീ എന്‍ട്രി, ഇഖാമ, സന്ദര്‍ശന വിസ കാലാവധിയുള്ളവര്‍ക്കെല്ലാം ഇതോടെ കാലാവധി ദീര്‍ഘിപ്പിച്ചു ലഭിക്കുമെന്ന്  വിദേശികളുടെ സംശയങ്ങള്‍ക്ക് മറുപടിയായി ജവാസാത്ത്  അറിയിച്ചു. ആശങ്കയിൽ കഴിയുന്ന വിദേശികൾക്ക് ആശ്വാസം പകരുന്നതാണ് ജവാസാത്ത് നിലപാടുകൾ.
 
     ഫാമിലി, ബിസിനസ്, ചികിത്സ, തൊഴില്‍, ടൂറിസ്റ്റ് വിസകള്‍ അടക്കം എല്ലാവിധ സന്ദര്‍ശന വിസകളിലും  വിസാ കാലാവധി തത്തുല്യ കാലത്തേക്ക് നീട്ടിനല്‍കാനാണ് നീക്കം. ജവാസാത്തിനെ നേരിട്ട് സമീപിച്ച് നിശ്ചിത ഫീസ് അടച്ചാണ് വിസകള്‍ ദീര്‍ഘിപ്പിക്കേണ്ടത്. മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി വിസകളെല്ലാം ദീര്‍ഘിപ്പിച്ച് നല്‍കും. വിസിറ്റ് വിസകളില്‍ രാജ്യത്ത്  കഴിയാവുന്ന പരമാവധി കാലമായ 180 ദിവസം കഴിഞ്ഞവരുടെയും വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിച്ചു നല്‍കുമെന്നാണ്  ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.
 
          വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് വിദേശങ്ങളില്‍ കാലാവധിയുള്ള റീ-എന്‍ട്രിയോടെ കഴിയുന്ന വിദേശികളുടെ റീ-എന്‍ട്രി വിസകള്‍ ഓട്ടോമാറ്റിക് ആയി ദീര്‍ഘിപ്പിച്ച് നല്‍കും. വിമാന സര്‍വീസ് നിര്‍ത്തിവെച്ച കാലയളവിന് തത്തുല്യമായ കാലത്തേക്കാണ് ഇവര്‍ക്ക് റീ-എന്‍ട്രി കാലാവധി നീട്ടിനല്‍കുക. റീ-എന്‍ട്രി വിസയില്‍ വിദേശത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഇഖാമ, റീ-എന്‍ട്രി കാലാവധികള്‍ ദീര്‍ഘിപ്പിക്കും. ഇതിനാല്‍ സഊദിയിലേക്ക് തിരിച്ചെത്തുന്നതിന് തടസ്സമുണ്ടാകില്ല. 
 
എന്നാൽ, ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇത് സംബന്ധിച്ച വിശദാംശങ്ങളെല്ലാം ജവാസാത്ത് പുറത്തിറക്കും.
         സഊദിയിലെ വിദേശികളുടെ പ്രസ്ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ജവാസാത്ത് അറിയിച്ചിരുന്നു. ഈ കമ്മിറ്റിയാകും ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക. ജവാസാത്ത് അറിയിച്ചിരുന്നു


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago