ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി: 1.23 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കും
കല്‍പ്പറ്റ: ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1,23,741 തൊഴില്‍രഹിതര്‍ക്ക് നൈപുണ്യ വികസനത്തില്‍ പരിശീലനം നല്‍കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളില്‍ ഘട്ടംഘട്ടമായി പരിശീലനം നല്‍കി തൊഴില്‍ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ 20,000 പേര്‍ക്കും സേവന മേഖലയില്‍ 40,000 പേര്‍ക്കും നിര്‍മാണ മേഖലയില്‍ 40,000 പേര്‍ക്കും സോഫ്റ്റ് സ്‌കില്‍ മേഖലയില്‍ 23,000 പേര്‍ക്കും നൈപുണ്യ പരിശീലനം നല്‍കാനാണ് തീരുമാനം. ഹ്രസ്വകാല പരിശീലനത്തിലൂടെ ഉടന്‍ തന്നെ ജോലി സാധ്യത ഉറപ്പാക്കാനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
നൈപുണ്യ വികസനത്തില്‍ പരിശീലനം നല്‍കാന്‍ സന്നദ്ധമായ ജില്ലയിലെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഫെബ്രുവരി നാലിനു മുമ്പ് പ്രൊപ്പോസല്‍ തയാറാക്കി ജില്ലാ പ്ലാനിങ് ഓഫിസില്‍ സമര്‍പ്പിക്കണം. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിഷനായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയിസ്), ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിക്ക് (യു.എല്‍.സി.സി.എസ്) കീഴിലുള്ള യു.എല്‍ എഡ്യുക്കേഷന്‍, എന്‍.ടി.ടി.എഫ് ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും പരിശീലനം നല്‍കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്. തൊഴില്‍ രഹിതരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ കണ്ടെത്താന്‍ നടത്തിയ സര്‍വേ പൂര്‍ത്തിയായതായി സംയോജിത ആദിവാസി വികസന പദ്ധതി ഓഫിസര്‍ അറിയിച്ചു. ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന 117 ജില്ലകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഡെല്‍റ്റ റാങ്കിങ് വയനാട് ജില്ല ഏഴാം സ്ഥാനത്താനുള്ളത്. കാര്‍ഷികം, ആരോഗ്യം, അടിസ്ഥാന സൗകര്യം, നൈപുണ്യ വികസനം, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ആറു മേഖലകളുടെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."