HOME
DETAILS

ആരോഗ്യ ജാഗ്രതാ പദ്ധതിക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം

  
backup
February 02, 2019 | 6:35 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: പ്രളയം നല്‍കിയ പാഠങ്ങളുമായി ആരോഗ്യ ജാഗ്രതാ പദ്ധതിക്ക് നാളെ തുടക്കമാകും.
പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ട 2018ന്റെ അനുഭവസമ്പത്തുമായാണ് ഈ വര്‍ഷത്തേക്കുള്ള പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനഫലമായി ദുരന്തതീക്ഷ്ണതയും മരണങ്ങളും കുറയ്ക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴും പ്രധാന ആരോഗ്യപ്രശ്‌നമായി നിലനില്‍ക്കുന്ന പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.


കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്‌ഫോം (ഐ.എച്ച്.ഐ.പി) നടപ്പിലാക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് രോഗനിരീക്ഷണത്തിനും രോഗം പൊട്ടിപ്പുറപ്പെടുന്നത് മുന്‍കൂട്ടി കാണാനും കൂടുതല്‍ ഉപകാരപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയായിരിക്കും ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.


ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍. കോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.ആര്‍.എല്‍ സരിത, അഡീഷനല്‍ ഡയരക്ടര്‍ ഡോ. മീനാക്ഷി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  8 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  8 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  8 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  8 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  8 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  8 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  8 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  8 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 days ago