HOME
DETAILS
MAL
ബാറുകള്‍ പൂട്ടേണ്ടതില്ല, നിയന്ത്രണങ്ങള്‍ മതിയെന്ന് മന്ത്രിസഭാ യോഗം
backup
March 18 2020 | 06:03 AM
തിരുവനന്തപുരം: കൊവിഡ്-19 ബാധ സംസ്ഥാനത്തും പടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് തുടരുന്നതെന്ന് മന്ത്രിസഭാ യോഗം. നിലവില്‍ ബാറുകള്‍ പൂട്ടേണ്ടതില്ല. പകരം ക്രമീകരണങ്ങള്‍ മതിയെന്ന് മന്ത്രിസഭാ യോഗം വ്യക്തമാക്കി. ബാറുകളിലെ ടേബിളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം. അവ അണുവിമുക്തമാക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
കൊവിഡ്-19 ജാഗ്രതയുടെ ഭാഗമായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും.സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രിസഭ യോഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."