മോദിക്കും പിണറായിക്കും ഒരേ സ്വരം, ഭാഷ, ശൈലി: മുല്ലപ്പള്ളി
തൃക്കരിപ്പൂര്‍: ഗാന്ധി നിന്ദയിലൂടെ സംഘ്പരിവാര്‍ നിറയൊഴിച്ചത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ നെഞ്ചിലേക്കാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ ജില്ലാതല സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ സംഘടനകളടക്കം ഇന്ന് രാജ്യം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണക്കാരനായ രാഷ്ട്രപിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ അതേ സംഘ്പരിവാറിന്റെ അനുയായികളാണ് ഗാന്ധി ചിത്രത്തിലും വെടിയുതിര്‍ത്തത്. അത് നിസാരമായി തള്ളിക്കളയാന്‍ കഴിയാത്ത സംഭവമാണ്. രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ നെഞ്ചിലേക്കാണ് സംഘ്പരിവാര്‍ വെടിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി അഞ്ചു കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജനമഹായാത്ര ജില്ലയില്‍ പര്യടനം പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ഇന്നലെ രാവിലെ ചട്ടഞ്ചാലിലും തുടര്‍ന്ന് കാഞ്ഞങ്ങാടും ജനമഹായാത്രയ്ക്ക് സ്വീകരണം നല്‍കി. തൃക്കരിപ്പൂരില്‍ നടന്ന സമാപന സമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഗാന്ധി നിന്ദക്കെതിരേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.സി ജനറല്‍ സെക്രട്ടറിമാരായ പഴങ്കുളം മധു, എം.എം നസീര്‍, അഡ്വ. കെ.പി അനില്‍കുമാര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, ശൂരനാട് രാജശേഖരന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍, കെ.പി.സി.സി അംഗം കെ.വി ഗംഗാധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. ചട്ടഞ്ചാലില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി. നേതാക്കളായ എ.എ ഷുക്കൂര്‍, കെ.പി അനില്‍കുമാര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ. നീലകണ്ഠന്‍, സാജിദ് മൗവ്വല്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷനായി. മോദിക്കും പിണറായിക്കും ഒരേ സ്വരവും ഭാഷയും ശൈലിയുമാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, അജയ് തറയില്‍, ശൂരനാട് രാജശേഖരന്‍, പഴകുളം മധു, എം.എം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, ജി. ഹരി, കെ.പി അനില്‍കുമാര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, ഹക്കിം കുന്നില്‍, മുസ്‌ലിം ലീഗ് നേതാക്കളായ ബശീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, സി.എം.പി നേതാവ് വി. കമ്മാരന്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ അബ്രഹാം തോണക്കര, കെ.വി മാത്യു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണന്‍, എം. കുഞ്ഞിക്കൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."