ബജറ്റുകള്‍ക്ക് കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല: കുറുക്കോളി മൊയ്തീന്
കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ക്ക് കാര്‍ഷിക മേഖലയുടെ പ്രതിസന്ധിക്ക് ഒരു പരിഹാരവും കാണാനാവില്ലെന്ന് സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് പ്രസ്താവിച്ചു.
സ്വതന്ത്ര കര്‍ഷകസംഘം കോട്ടയം ജില്ലാ പ്രവര്‍ത്തകയോഗവും നിയോജകമണ്ഡലം ഫാര്‍മേഴ്സ് പാര്‍ലമെന്റ് കമ്മറ്റി രൂപീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവതരിപ്പിച്ച ബജറ്റുകള്‍ കാര്‍ഷിക മേഖലയെ അവഗണിച്ചിരിക്കയാണ്.കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളോട് യാതൊരു നീതിയും പുലര്‍ത്തിയിട്ടില്ല. റെയില്‍വേ ബജറ്റ് മാതൃകയില്‍ കാര്‍ഷിക ബജറ്റും അവതരിപ്പിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറാകണമെന്നും കുറുക്കോളി മൊയ്തീന് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഇസ്മാഈല്‍ കിഴക്കേതില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്‍സലാം സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
കെ.എന്‍ മുഹമ്മദ് സിയ, സോമന് പുതിയാത്ത്, കെ.എസ് ഹലീല്‍ റഹ്മാന്, ഫാറൂഖ് പാലപ്പറമ്പില്‍,വി.എം സിറാജ്,കെ.കെ കൊച്ചുണ്ണി, എന. താജുദ്ദീന് മുസ്ലിയാര്, പരീത്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."