'വഴിവിളക്ക് ': എസ്.വൈ.എസ് ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു
കോഴിക്കോട്: സമസ്ത കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന 'വഴിവിളക്ക് 'നവോത്ഥാന കാംപയിനിന്റെ ഭാഗമായി സുന്നി യുവജന സംഘം ജില്ലയില്‍ മൂന്നു സെമിനാറുകളും 12 ആദര്‍ശ സമ്മേളനങ്ങളും നടത്തും.
സെമിനാറുകള്‍ ഏപ്രില്‍ 7ന് താമരശേരിയില്‍ 'ഫാഷിസവും സങ്കുചിത ദേശീയതയും' എന്ന വിഷയത്തിലും ഏപ്രില്‍ 30ന് പേരാമ്പ്രയില്‍ 'ഇസ്‌ലാമോഫോബിയ സാമ്രാജ്യത്വ അജണ്ട' എന്ന വിഷയത്തിലും മെയ് 1 രാമനാട്ടുകരയില്‍ 'സൗഹൃദത്തിന്റെ മലയാള മോഡല്‍' എന്ന വിഷയത്തിലും നടക്കും. മണ്ഡലം അടിസ്ഥാനത്തില്‍ 12 ആദര്‍ശ സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. ബേപ്പൂര്‍ മണ്ഡലം: ഏപ്രില്‍ 12ന് (ചാലിയത്ത്), കോഴിക്കോട് സിറ്റി: 18ന് (കുറ്റിച്ചിറ), കുന്ദമംഗലം: മെയ് മൂന്നിന് (കുന്ദമംഗലം), കൊടുവള്ളി: ഏപ്രില്‍ 22ന് (നരിക്കുനി), ബാലുശേരി: ഏപ്രില്‍ 10ന് (കൂരാച്ചുണ്ട്), പേരാമ്പ്ര: 30ന് (പേരാമ്പ്ര), കുറ്റ്യാടി ഏപ്രില്‍ 10ന് (തിരുവള്ളൂര്‍), നാദാപുരം ഏപ്രില്‍ 25 (എടച്ചേരി), വടകര: ഏപ്രില്‍ 24ന് (വടകര), കൊയിലാണ്ടി: ഏപ്രില്‍ 22ന് (കൊയിലാണ്ടി), എലത്തൂര്‍: ഏപ്രില്‍ 28ന് (കാക്കൂര്‍) എന്നിവിടങ്ങളില്‍ വൈകിട്ട് ഏഴിന് നടക്കും. ഇസ്‌ലാമിനെ അടുത്തറിയുക, സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്നീ വിഷയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും. ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ഫൈസി അധ്യക്ഷനായി. എല്ലാ മാസവും അവസാന ഞായറാഴ്ച വൈകിട്ട് നാലിന് ജില്ലാ പ്രവര്‍ത്തക സമിതി ചേരാന്‍ തീരുമാനിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ആര്‍.വി കുട്ടി ഹസന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതംവും സെക്രട്ടറി സലാം ഫൈസി മുക്കം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."