HOME
DETAILS
MAL
തദ്ദേശ വോട്ടര്‍പട്ടിക 27ന്: പേരുചേര്‍ക്കാന്‍ രണ്ട് അവസരങ്ങള്‍ കൂടി
backup
March 22 2020 | 08:03 AM
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ വോട്ടര്‍ പട്ടിക ഈ മാസം 27ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കാസര്‍കോട് ജില്ലയിലെ പട്ടിക ഏപ്രില്‍ ആറിനാണ് പ്രസിദ്ധീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായി പേരു ചേര്‍ക്കുന്നതിന് രണ്ട് അവസരങ്ങള്‍ കൂടി നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുളള സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിലവിലെ വോട്ടര്‍ പട്ടിക ജനുവരി 20-ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു.
മാര്‍ച്ച് ആയിരുന്നു പേര് ചേര്‍ക്കുന്നതിനും മറ്റുമുളള അവസാന തിയതി. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനംപൂര്‍ത്തിയായാല്‍ പുതിയ വാര്‍ഡുകളെ അടിസ്ഥാനമാക്കി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിക്കും.
പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കുന്നതിന് അപ്പോഴും അപേക്ഷ സമര്‍പ്പിക്കാം. പിന്നീട് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പും പേരു ചേര്‍ക്കുന്നതിന് അവസരം ലഭിക്കും. അതിനു ശേഷമായിരിക്കും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.
2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. പിന്നീട് ഇതിനെതിരേ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് 2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാനും പകരം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയാറാക്കിയ പട്ടിക അടിസ്ഥാനമാക്കാനും കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."