യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
ചാലക്കുടി: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ എറണാകുളത്ത് നിന്നും യുവാവിനെ തട്ടികൊണ്ടു പോയ രണ്ടംഗ സംഘത്തെ ചാലക്കുടി പൊലിസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ അകമ്പാടം സ്വദേശി കറുവണ്ണി വീട്ടില്‍ നിര്‍ഷാദ്(26), കണ്ണൂര്‍ ചാലാട് സ്വദേശി ഡിയോണ്‍ ലിറ്റില്‍ ഹട്ടില്‍ അജയ് എന്ന കെവിന്‍(40) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ പോട്ട പാപ്പാളി ജങ്ഷന് സമീപത്ത് വച്ച് പൊലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വി.എസ് വത്സകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ദേശീയപാതയിലൂടെ ഒരു യുവാവിനെ ബന്ധനസ്ഥനാക്കി കൊണ്ടുവരുന്നതായുള്ള രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് ഹൈവേ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന യുവാവിനെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് സീറ്റില്‍ വരിഞ്ഞ് കെട്ടിയിട്ട നിലയിലായിരുന്നു. കോഴിക്കോട് സ്വദേശിയായ മനു അലക്‌സ് എന്ന യുവാവിനെയാണ് പ്രതികള്‍ തട്ടികൊണ്ടു പോയത്.
സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് എറണാകുളത്ത് താമസിച്ചിരുന്ന മനു പ്രതികള്‍ നിര്‍മിച്ച ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു.
ഫിലിം മാര്‍ക്കറ്റിങുമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മനു പ്രതികള്‍ നടത്തിയിരുന്ന സ്പായിലെ സ്റ്റാഫുമായി പ്രതികള്‍ക്കുണ്ടായ വഴക്ക് തീര്‍ക്കുന്നതിന് ഇടപ്പെട്ടതോടെയാണ് ഇവര്‍ തമ്മില്‍ ശത്രുതയിലായത്.
എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ചങ്ങമ്പുഴ പാര്‍ക്കിനടുത്തുള്ള വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി രാത്രി മനുവിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് കെട്ടിയിട്ട് മര്‍ദിക്കുകയും പിന്നീട് കാറില്‍ കയറ്റി കണ്ണൂര്‍ ഭാഗത്തേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ചാലക്കുടി പൊലിസിന്റെ വലയിലായത്.
പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ എ.എസ്.ഐ അനീഷ് കുമാര്‍, സി.പി.ഒമാരായ മുഹമ്മദ് റാഫി, ബൈജു പി.എം, ഷൈജു, ഹോം ഗാര്‍ഡ് ജോസ് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."