HOME
DETAILS

പൊലിസ് വാഹനം തകര്‍ത്ത സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്

  
backup
April 29 2018 | 09:04 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%82-2

 

കക്കട്ടില്‍: പുറമേരി പഞ്ചായത്തിലെ വിലാതപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട് കുറ്റ്യാടി പഞ്ചായത്തിലെ വടയത്തുണ്ടായ സംഘര്‍ഷത്തെ കുറിച്ചും പൊലിസ് വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. സംഭവത്തില്‍ പ്രതികളായ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടക്കുകയാണ്.
സി.പി.എം നേതാക്കളുടെ മക്കളെയും പ്രതികളായ സര്‍ക്കാര്‍ ജീവനക്കാരെയും കേസില്‍ നിന്നൊഴിവാക്കാന്‍ സി.പി.എമ്മിന് പൊലിസ് കൂട്ടുനില്‍ക്കുകയാണ്. പൊലിസിനെ തടയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ പൊലിസ് നടപടി ശക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിലാതപുരം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സുനീഷ് വടയത്തുള്ള ബന്ധുവീട്ടില്‍ എത്തിയതറിഞ്ഞ് കുറ്റ്യാടി പൊലിസ് സ്ഥലത്തെത്തി സുനീഷിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് ജീപ്പില്‍ കൊണ്ടു പോകുന്നതിനിടയിലാണ് വാഹനത്തിന് നേരെ കല്ലേറുണ്ടായതും ജീപ്പിന്റെ ചില്ല് തകര്‍ന്നതും.
യോഗത്തില്‍ മരക്കാട്ടേരി ദാമോദരന്‍ അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി.എം ചന്ദ്രന്‍, ഡി.സി.സി സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടില്‍, ശ്രീജേഷ് ഊരത്ത്, കെ. സജീവന്‍, പി.കെ അജിത്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  8 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  21 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago