കേരളത്തില്‍ ലോക്ക്ഡൗണ്‍
ന്യൂഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു മാത്രം കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്കാണ്. 25 പേരും ദുബായില്‍ നിന്ന് വന്നവരാണ്. സ്ഥിരീകരിച്ചവരില്‍ 19 പേരും കാസര്‍കോട്ടാണ്. മാര്‍ച്ച് 31 വരെയാണ് ലോക്ക്ഡൗണ്‍. വെള്ളം, വൈദ്യുതി, ടെലികോം, അവശ്യഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന, മരുന്ന് തുടങ്ങിയ മുടക്കമില്ലാതെ ലഭ്യമാക്കും.
ലോക്ഡൗണിന്റെ ഭാഗമായി അവശ്യസാധനം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും, മറ്റ് കടകള്‍ അടക്കണം. സംസ്ഥാന അതിര്‍ത്തി അടക്കും. പൊതുഗതാഗതം ഉണ്ടാവില്ല, സ്വകാര്യബസും ഓടില്ല. സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണവും അനുവദിക്കും. റെസ്റ്റോറെന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തി വെക്കും.
ഇന്ന് സ്ഥിരീകരിച്ചത്
- കാസര്‍കോട് -19
- കണ്ണൂര്‍-5
- പത്തനംതിട്ട-1
- എറണാകുളം-2
- തൃശ്ശൂര്‍-1
വിലക്കുകള്‍ ഇങ്ങനെ
- കാസര്‍കോട്ട് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്
- സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനം അനുവദിക്കും
- ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കണം
- പെട്രോള്‍ പമ്പ്, ആശുപത്രികള്‍ പ്രവര്‍ത്തിക്കും
- റെസ്റ്റോറന്റുകള്‍ അടയ്ക്കും, ഹോം ഡെലിവറി മാത്രം
- ആരാധനാലയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ല
- എല്ലാ ജില്ലകളിലും പ്രത്യേകം കൊറോണാ ആശുപത്രികള്‍
- മറുനാടന്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ പ്രത്യേക ഇടം
- സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും
- മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത നിരീക്ഷണം
- നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യും
- ബാങ്ക്, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വീടുകളിലെത്തിയ കളക്ഷനുകള്‍ രണ്ടു മാസത്തേക്ക് നിര്‍ത്തിവച്ചു
- ഉംറ കഴിഞ്ഞും വിദേശയാത്ര കഴിഞ്ഞും നേരത്തെ എത്തിയവര്‍ ജില്ലാ ഭരണകൂടങ്ങളെ അറിയിക്കണം. അവരെ അറിയുന്നവര്‍ക്കും പഞ്ചായത്തുകള്‍ക്കും വിവരമറിയിക്കാം
- ആള്‍ക്കൂട്ടം എവിടെയും പാടില്ല
- സംസ്ഥാനത്ത് കടകള്‍ തുറക്കുക രാവിലെ 7 മുതല്‍ വൈകിട്ട് 5 മണി വരെ മാത്രം. കാസര്‍കോട്ട് 11 മുതല്‍ 5 വരെ
- പെട്രോള്‍ പമ്പിനും എല്‍.പി.ജിക്കും മുടക്കമുണ്ടാവില്ല
- കറന്‍സികള്‍ അണുവിമുക്തമാക്കാന്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."