സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ചില്ല 10 ടിപ്പറുകളുടെ സര്‍വിസ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
കാസര്‍കോട്: സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാത്ത 10 ടിപ്പര്‍ ലോറികളുടെ സര്‍വിസ് നിര്‍ത്തിവെക്കാന്‍ ആര്.ടി .ഒ ആവശ്യപ്പെട്ടു. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ടു പൊലിസും ആര്.ടി.ഒയും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയ 30 ടിപ്പര്‍ ലോറികളില്‍ സ്പീഡ് ഗവേര്‍ണര്‍ പിടിപ്പിക്കാത്ത 10 എണ്ണത്തിന്റെ സര്‍വിസ് നിര്‍ത്തിവെക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഫെബ്രുവരി 15 മുതല്‍ ഈ മാസം 15 വരെയാണ് റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനുമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നത്.
ഇതുവരെയായി സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മറ്റ് ധരിക്കാതെയും വാഹനമോടിച്ച 200 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സീബ്ര ക്രോസിങുകളില്‍ വേഗത കുറച്ചു പോകാത്ത 20 വാഹനങ്ങള്‍ക്കെതിരേയും അനധികൃത പാര്‍ക്കിങ്, മറ്റു ഗതാഗത നിയമലംഘനം നടത്തിയ 15 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഇതുവരെയായി രണ്ടു ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ. രാജീവന്, എ.എം.വി.ഐമാരായ വി രമേശന്, പി സുധാകരന്, പൊലിസ് ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങോത്ത്, എസ്.ഐമാരായ ടി.വി രാജു, ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ എടുക്കുന്നതു കൂടാതെ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുമെന്നും ആര്.ടി.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."