ADVERTISEMENT
HOME
DETAILS
MAL
ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടങ്ങില്ല; വ്യാപാരികള്‍ വീടുകളിലെത്തിക്കും
ADVERTISEMENT
backup
March 24 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിനു മുടക്കമുണ്ടാവില്ലെന്ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാന്‍ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലാണ് സംഘടനാ പ്രതിനിധികള്‍ സര്‍ക്കാര്‍ നടപടികള്‍ക്കു പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തത്. ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്താനാവശ്യമായ സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു സംഘടനാ പ്രതിനിധികള്‍ പൂര്‍ണ പിന്തുണ അറിയിച്ചു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഒഴിവാക്കി നിലവിലുള്ള സാഹചര്യം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ക്കു കടയില്‍ വന്നു സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടു നേരിടും. ഈ സാഹചര്യത്തില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കണം.
ഓരോ പ്രദേശത്തും കച്ചവടക്കാര്‍ കൂടി ഉള്‍ക്കൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഇതിനുവേണ്ടി ഒരുക്കണം. ഓണ്‍ലൈന്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ വീട്ടുകാരുടെ ഓര്‍ഡര്‍ സ്വീകരിക്കുകയും അതനുസരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സംവിധാനമുണ്ടാക്കണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം. അയല്‍ സംസ്ഥാനങ്ങളിള്‍ നിന്ന് ചരക്കുലോറി വരുന്നതിനുള്ള തടസ്സങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും.
പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടകയ്ക്കു കട നടത്തുന്നവരുടെ വാടക ഇളവിന്റെ കാര്യം സര്‍ക്കാര്‍ ആലോചിക്കും. അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഉപ്പ് മുതലായ അവശ്യവസ്തുക്കളുടെ വില നിയന്ത്രിച്ചു നിര്‍ത്തണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്കു കേന്ദ്ര സര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുണ്ട്. അതിലധികരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 9 minutes agoകവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• 23 minutes agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 2 hours agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 2 hours ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 9 hours agoതെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
National
• 10 hours agoചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു
uae
• 10 hours agoചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്
National
• 10 hours agoനിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു
oman
• 11 hours ago'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി
Kerala
• 11 hours agoADVERTISEMENT