HOME
DETAILS

വയോജന പരിചരണത്തിനായി കുടുംബശ്രീയുടെ കൈത്താങ്ങ്

  
backup
April 29, 2018 | 6:47 PM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81


മുക്കം: പരിചരിക്കാന്‍ ആരുമില്ലാത്ത വയോജനങ്ങള്‍ക്ക് സാന്ത്വനത്തിന്റെ തണല്‍ ഉറപ്പാക്കാനായി കുടുംബശ്രീ രംഗത്തിറങ്ങുന്നു. കുടുംബശ്രീയുടെ 'ഹര്‍ഷം' പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്.ഹര്‍ഷം- ഹാപ്പിനെസ് റീഡിഫൈന്‍ഡ് എന്ന പ്രമേയത്തിലാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയിലെ തല്‍പരരായ 90 പേര്‍ക്ക് 15 ദിവസത്തെ പരിശീലനം നല്‍കും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പരിശീലനം.
കേരള അക്രഡിറ്റഡ് സ്‌കില്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെ ഹാപ് (ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍), ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ മിഷന്‍ അധികൃതരുടെ നേതൃത്വത്തിലായിരിക്കും ഇവരെ തിരഞ്ഞെടുക്കുക.
ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മുറക്ക് സേവനദാതാക്കള്‍ വീട്ടിലെത്തി പരിചരണം നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഉപഭോക്താവിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും സേവനം ലഭ്യമാക്കുക.
ഇതിനായി അതത് സി.ഡി.എസ് -എ.ഡി.എസ് പ്രവര്‍ത്തകരുടെ സഹായവും ഉറപ്പു വരുത്തും. വയോജനങ്ങള്‍ക്ക് കോള്‍ സെന്ററുകള്‍ വഴിയോ ഓണ്‍ലൈനായോ 24 മണിക്കൂറും ഹര്‍ഷം പദ്ധതിയുടെ സേവനം ഉറപ്പുവരുത്താന്‍ കഴിയും.
ഈ വര്‍ഷം ആയിരം വനിതകള്‍ക്ക് വയോജന പരിചരണ മേഖലയില്‍ പരിശീലനം നല്‍കി അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൂക്ഷ്മ സംരംഭ മാതൃകയിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ 30 പേര്‍ വീതമുള്ള രണ്ടു ബാച്ചുകളായിട്ടാണ് പരിശീലനം നല്‍കുക. പിന്നീട് മറ്റു ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.
സേവന കാലാവധിക്ക് ആനുപാതികമായാണ് വേതനം നിശ്ചയിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റീവ് പരിചരണ മേഖലയില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും എണ്ണത്തിലുള്ള കുറവ് മൂലം ആവശ്യക്കാര്‍ക്ക് യഥാസമയം ആവശ്യാനുസരണമുള്ള പരിചരണം ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളത്.
ഈ പോരായ്മകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍ഷം പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും നൂറില്‍ കുറയാത്ത സേവന ദാതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഇതോടൊപ്പം വാര്‍ധക്യ പരിചരണം ആവശ്യമായവരെ സംബന്ധിച്ച വിവരങ്ങളും കുടുംബശ്രീ ശേഖരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  15 days ago
No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  15 days ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  15 days ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  15 days ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  15 days ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  15 days ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  15 days ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  15 days ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  15 days ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  15 days ago