HOME
DETAILS
MAL
സ്കൂളുകളില്‍ വായനാദിന പ്രതിജ്ഞ എടുക്കണം: ജില്ലാ കലക്ടര്‍
backup
June 19 2016 | 18:06 PM
പാലക്കാട്: ജില്ലയില്‍ ജൂണ്‍ 19 മുതല്‍ വായനാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്ത് വായനാദിന പ്രതിജ്ഞ എടുക്കണമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. വായനാദിന സന്ദേശം വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ സ്കൂളുകളും സാംസ്കാരിക സ്ഥാപനങ്ങളും ഓഫിസുകളും വായനാദിന പ്രതിജ്ഞയും സെമിനാറുകളും മത്സരങ്ങളും സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."