ബീമാപ്പള്ളി ഉറൂസിന് ഇന്ന് തുടക്കം
തിരുവന്തപുരം: ബീമാപ്പള്ളി ദര്‍ഗാ ഷെരീഫിലെ ഉറൂസിന് ഇന്ന് തുടക്കമാവും. 17 വരെയാണ് ഉറൂസ് നീണ്ടുനില്‍ക്കുന്നത്. രാവിലെ എട്ടിന് ഇമാം സബീര്‍ സഖാഫിയുടെ പ്രാര്‍ഥനയോടെയാണ് ഈ വര്‍ഷത്തെ ഉറൂസ് മുബാറകിന് തുടക്കമാവുക. 8.30ന് നഗരപ്രദക്ഷിണം നടക്കും. 10.30ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ദുആക്ക് നേതൃത്വം നല്‍കും. 11ന് ബീമാപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അഹമ്മദ് ഖാനി ഹാജി പതാക ഉര്‍ത്തും. വൈകിട്ട് ഏഴ് മുതല്‍ മൗലൂദ്, മൂനാജാത്ത്, റാത്തീബ്, ബുര്‍ദ പാരായണം നടക്കും. രാത്രി ഒന്‍പതിന് ജലീല്‍ റഹ്മാനി വാണിയന്നൂര്‍ ഔലിയാക്കളും കറാമത്തുകളും എന്ന വിഷയത്തില്‍ മതപ്രഭാഷണം നടത്തും. എട്ടിന് രാത്രി ഒന്‍പതിന് മാഹീന്‍ ബാദുഷ മൗലവി, 21ാം നൂറ്റാണ്ട് സത്യവിശ്വാസികളുടെ ജയിലറ എന്ന വിഷയത്തിലും രാത്രി 11ന് പരിശ്രമിക്കാം പരലോക വിജയനത്തിനായി എന്ന വിഷയത്തില്‍ ഹുസൈന്‍ സഖാഫി ബീമാപ്പള്ളിയും പ്രഭാഷണം നടത്തും. ഒന്‍പതിന് രാത്രി ഒന്‍പതിന് ബന്ധങ്ങളും ബാധ്യതകളും എന്ന വിഷയത്തില്‍ ഹംസാ മിസ്ബാഹി ഓട്ടപ്പടവ്, 10ന് രാത്രി ഒന്‍പതിന് ഹസന്‍ അഷ്‌റഫി ഫാളില്‍ ബാഖവി (വിശ്വാസികളുടെ സാമൂഹിക മണ്ഡലം), 11ന് രാത്രി ഒന്‍പതിന് റഫീഖ് അഹ്‌സനി ചേളാരി (കഥപറയുന്ന ബീമാപ്പള്ളി), 12ന് രാത്രി ഒന്‍പതിന് കരീം ഫൈസി കാസര്‍ഗോഡ് (പരസ്പര ബന്ധങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍), 13ന് രാത്രി ഒന്‍പതിന് ഹാഫിള് മസ്ഹൂദ് സഖാഫി, ഗൂഡല്ലൂര്‍ (തിരുനബിയുടെ സ്‌നേഹ പ്രപഞ്ചം), 14ന് രാത്രി ഒന്‍പതിന് മഅ്മൂന്‍ ഹദുവി (മുതലെടുപ്പിന്റെ ജീവിതവസന്തം), 15ന് നിസാമുദ്ദീന്‍ അസ്ഹരി ഖാസിമി, കുമ്മനം (പ്രിയപ്പെട്ട മാതാപിതാക്കള്‍), 16ന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം (ഇസ് ലാം കാരുണ്യത്തിന്റെ ദര്‍ശനം) എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
17ന് രാത്രി 1.30ന് പട്ടണ പ്രദക്ഷിണം നടക്കും. പുലര്‍ച്ചെ 4.30ന് ഹസന്‍ അഷ്‌റഫി ഫാളില്‍ ബാഖവിയുടെ പ്രാര്‍ഥന നടക്കും. ആറിന് അന്നദാനത്തോടെ ഈ വര്‍ഷത്തെ ഉറൂസിന് സമാപനമാവും. വന്‍ സജ്ജീകരണമാണ് ഉറൂസിനായി ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."