HOME
DETAILS
MAL
മാഹി കനാലില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് 30 കോടിയുടെ ഭരണാനുമതി
backup
February 07 2019 | 04:02 AM
നാദാപുരം: മാഹി കനാലിലേക്ക് മയ്യഴി പുഴയില്‍ നിന്നും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി കനാല്‍ പരിസരത്തെ കുടിവെള്ളം അശുദ്ധമാവുന്നതും കൃഷി നശിക്കുന്നതും തടയുന്നതിന് എടച്ചേരി പഞ്ചായത്തിലെ കരിങ്ങാലി മുക്കില്‍ ആധുനിക രീതിയിലുള്ള റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് ഉള്‍നാടന്‍ ജലവിഭവ വകുപ്പ് 30 കോടി രൂപ അനുവദിച്ചു.ബോട്ട് കടന്നു പോകുന്ന സമയത്ത് ഓട്ടോമാറ്റിക്കായി തുറന്നുകൊടുക്കാനാവുന്ന സംവിധാനത്തിലാണ് ബ്രിഡ്ജ് വരുന്നത്. മറുഭാഗത്ത് ഏറാമല പഞ്ചായത്തിനെയാണ് പാലം ബന്ധിപ്പിക്കുന്നത്. 11 മീറ്റര്‍ വീതിയില്‍ 60 മീറ്റര്‍ നീളത്തിലുള്ള പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയും. ടെന്റര്‍ നടപടി പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്ന് ഇ.കെ വിജയന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."