കൊല്ലം നഗരത്തിന് ഹരിതാവരണം
കൊല്ലം: നഗരത്തിന് ഹരിതശോഭ നല്കാന് ഹരിതാവരണം ഒരുങ്ങുന്നു. വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം, റവന്യൂ, തദ്ദേശഭരണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ഇത് ഒരുക്കുന്നത്. ഇതിന്റെ നടത്തിപ്പിനെ പറ്റി ആലോചിക്കാന്‍ വനംമന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മേയര്‍ വി. രാജേന്ദ്രബാബു, ഡെ. മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്പറേഷന് സെക്രട്ടറി രാജു, സോഷ്യല്‍ ഫോറസ്ട്രി ചുമതലയുള്ള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നൗഷാദ്, ഡി.ടി.പി.സി സെക്രട്ടറി, സോഷ്യല്‍ ഫോറസ്ട്രി കൊല്ലം ഡിവിഷനല്‍ ഓഫിസര്‍, സൗത്ത് റീജിയണല്‍ കണ്‍സര്‍വേറ്റര്‍ യോഗത്തില്‍ പങ്കെടുത്തു.
മെയ് 15നകം പ്രോജക്ട് തയ്യാറാക്കും. ഇതിനായി കോര്പറേഷന് സെക്രട്ടറി, ഡി.എഫ്.ഒ, ഡി.ടി.പി.സി സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചു. പ്രോജക്ട് തയ്യാറാക്കിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിനായി വിപുലമായ സംഘാടകസമിതി വിളിച്ചുകൂട്ടാനും തീരുമാനമായി. ജില്ലാ ഭരണകൂടം, തദ്ദേശവകുപ്പ് സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ എന്നിവരുടെയെല്ലാം സഹകരണം തേടുന്നതാണ്. കണ്ടല്‍കാടുകള്‍, വനതുരുത്തുകള്, സ്വാഭാവിക ഫലവൃക്ഷങ്ങള്‍, റോഡ് വക്കില്‍ തണല്‍ മരങ്ങള്‍, മാലിന്യവിമുക്ത പട്ടണം എന്നിവയാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."