മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ടോയ്ലറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം
തൊടുപുഴ: കോതായിക്കുന്ന് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പുതുതായി നിര്‍മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നഗരസഭ ആക്ടിങ് ചെയര്മാന് അഡ്വ സി.കെ. ജാഫര്‍ നിര്‍വഹിച്ചു. 40 ലക്ഷം മുടക്കി കംഫര്‍ട്ട് സ്റ്റേഷനും 16 ലക്ഷം രൂപയുടെ സ്വീവേജ് പ്ലാന്റും ഉള്‍പ്പെടെയാണ് നിര്‍മല്‍ കംഫര്‍ട്ട് സ്റ്റേഷനും വിശ്രമമമുറിയും നിര്‍മിക്കുന്നത്.
നിലവില്‍ മുനിസിപ്പല്‍ ബസ്റ്റ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റിനോടും ചേര്‍ന്നാണ് പുതിയ ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ സഫിയ ജബ്ബാര്‍, ബാബു പരമേശ്വരന്, ജെസി ആന്റണി, ലൂസി ജോസഫ്, കെ.എം. ഷാജഹാന്, കെ ഗോപാലകൃഷ്ണന്, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനിടെ ശിലാസ്ഥാപന ചടങ്ങില്‍ നിന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു.
ടോയ്ലറ്റ് കോംപ്ലക്സിന്റെ നിര്‍മാണോദ്ഘാടനം നഗരസഭ കൗണ്‍സിലില്‍ ആലോചിക്കാതെ നടത്തിയതെന്നും നേരത്തെ തന്നെ സാങ്കേതിക, സാമ്പത്തിക അനുമതി ലഭിച്ച് ഡി.പി.സി അംഗീകാരത്തോടെ ടെണ്ടര്‍ നല്കിയ പദ്ധതിയാണ് കരാറുകാരനെ ഒഴിവാക്കുന്നതിനായി വൈകിപ്പിച്ചതെന്നും ആരോപിച്ചാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നു സിപിഎം കൗണ്‍സിലര്‍ ആര്.ഹരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."