HOME
DETAILS

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍: പൊലിസ് കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 09, 2017 | 8:49 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-2


മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പൊലിസ് കരുതലോടെയും സംയമനത്തോടെയും പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പക്ഷപാതവും അനാസ്ഥയും പൊലിസിന്റെ വിശ്വാസ്യത കെടുത്തുമെന്നും കമ്മിഷനംംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
താനൂരിലും പരിസരത്തുമായി നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിച്ചതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഇതുകൂടാതെ 41 പേര്‍ ഇതുസംബന്ധിച്ച് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശമായതിനാല്‍ സംഘര്‍ഷങ്ങള്‍ വളരെവേഗം പടര്‍ന്നുപിടിക്കാറുണ്ടെന്ന് ജില്ലാ കലക്ടര്‍ കമ്മിഷനെ അറിയിച്ചു. കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നു ജില്ലാ പൊലിസ് മേധാവിയും കമ്മിഷനെ അറിയിച്ചു. പൊലിസിന്റെ ഭാഗത്തുനിന്നു മോശപ്പെട്ട പെരുമാറ്റം ഉണ്ടായതായി പരാതിക്കാര്‍ കമ്മിഷനെ അറിയിച്ചു. മൊഴിമാറ്റാന്‍ പൊലിസ് നിര്‍ബന്ധിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കാനും ശ്രമിക്കുന്നു. നാശനഷ്ടത്തിന്റെ ലിസ്റ്റിലും തുകയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചു.
ഒന്നോ രണ്ടോ അക്രമികള്‍ കാരണം ഒരു പ്രദേശമോ വീടോ ആക്രമിക്കപ്പെടുന്നതു നിയമവാഴ്ചയുള്ള സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നു കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. നാശനഷ്ടത്തിന്റെ കണക്കില്‍ അപാകതയുണ്ടെന്ന് പരാതിയുള്ളവര്‍ക്ക് കണക്ക് പുനഃപരിശോധിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കലക്ടര്‍ പരാതി പരിശോധിച്ച് നീതിബോധത്തോടെ ഉചിതനടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.
ഉത്തരവ് ജില്ലാ കലക്ടക്കും ജില്ലാ പൊലിസ് മേധാവിക്കും അയച്ചു.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

266 ദിവസം നീണ്ടുനിന്ന രാപകൽ സമരം; പോരാട്ടം തുടരാൻ പ്രതിജ്ഞയെടുത്ത് ആശമാർ ജില്ലകളിലേക്ക് മടങ്ങി

Kerala
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Kerala
  •  13 days ago
No Image

സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  13 days ago
No Image

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

latest
  •  13 days ago
No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  14 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  14 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  14 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  14 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  14 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  14 days ago