'തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം'; മുഖം മറച്ച് മകള്‍ വേദിയിലെത്തിയതിനെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് എ.ആര്‍ റഹ്മാന്റെ മറുപടി
ചെന്നൈ: സ്ലംഗോഡ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തിന് എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയിലെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. കറുത്ത പട്ട് സാരി ധരിച്ചിരുന്ന ഖദീജ കണ്ണ് മാത്രം കാണുന്ന തരത്തില്‍ മുഖപടവും ഇട്ടിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ റഹ്മാനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. റഹ്മാന്റെ മകള്‍ യാഥാസ്ഥിതിക വേഷം ധരിച്ചത് പലര്‍ക്കും അംഗീകരിക്കാനായില്ല. എന്നാല്‍ ഒരൊറ്റ ചിത്രത്തിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ റഹ്മാന്‍.
ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളു. മറ്റൊരു മകള്‍ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രം ധരിച്ചിട്ടുള്ളത്. ഈ ഫോട്ടോയിലും ഖദീജ മുഖം മറച്ച് കറുത്ത പര്‍ദ്ദയിട്ടിട്ടുണ്ട്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗും റഹ്മാന്‍ ചിത്രത്തിനൊപ്പം ചേര്‍ത്തു.
The precious ladies of my family Khatija ,Raheema and Sairaa with NitaAmbaniji #freedomtochoose pic.twitter.com/H2DZePYOtA
— A.R.Rahman (@arrahman) February 6, 2019
ആരുടേയും നിര്‍ബന്ധപ്രകാരമല്ല താന്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ഖദീജയും ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. തന്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വന്തം തിരഞ്ഞെടുപ്പാണെന്നും ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ടെന്നും ഖദീജ പോസ്റ്റില്‍ പറഞ്ഞു.
എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രധാരണം നടത്താനുള്ള സ്വതന്ത്ര്യമുണ്ടെന്ന് പറയുന്ന ഖദീജ, കാര്യങ്ങള്‍ അറിയാതെ ആളുകള്‍ വിലയിരുത്തലിന് മുതിരുന്നതിനേയും വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."