മുതലപ്പൊഴി ഹാര്‍ബറിന് അഞ്ചുമീറ്റര്‍ ആഴം ഉറപ്പാക്കും: മന്ത്രി
തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബറില്‍ അടിഞ്ഞുകൂടിയ പാറ ഡ്രെഡ്ജിങ്ങിലൂടെ നീക്കംചെയ്ത് അഞ്ചുമീറ്റര്‍ ആഴം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മുതലപ്പൊഴിയില്‍ അദാനി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഡ്രെഡ്ജിങ് നടപടികളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഹാര്‍ബറിന്റെ രൂപകല്‍പ്പനയിലെ അപാകതകളാണ് പതിവായി അപകടമുണ്ടാവാന്‍ കാരണം. പാറ മാറ്റാനായി ഡ്രെഡ്ജിങ് വേണമെന്നതായിരുന്നു ദീര്‍ഘകാലമായുള്ള ആവശ്യം. ആഗോള ടെന്‍ഡര്‍ വിളിച്ച് ഡ്രെഡ്ജര്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരവേയാണ് അദാനി ഗ്രൂപ്പ് ഇപ്പോഴത്തെ നിര്‍ദേശവുമായി വന്നതെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, അദാനി പോര്‍ട്‌സ് സി.ഇ.ഒ രാജേഷ് ഝാ, കോര്‍പറേറ്റ് അഫയേഴ്‌സ് ഹെഡ് സുശീല്‍ നായര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി ഡോ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."