മാടായിപ്പാറ പരിസ്ഥിതി സമ്മേളനം 12 മുതല്‍
കണ്ണൂര്‍: മാടായിപ്പാറ പരിസ്ഥിതി സമ്മേളനം 12 മുതല്‍ 28 വരെ വിവിധ ദിവസങ്ങളിലായി മാടായിപ്പാറയിലും പരിസരത്തും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന് വൈകുന്നേരം 3.30ന് വെങ്ങര റെയില്‍വേ ഗെയ്റ്റിന് സമീപം നടക്കുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് പരിസ്ഥിതി സംരക്ഷണ പതാക ഉയര്‍ത്തും. 18ന് വൈകുന്നേരം 3.30ന് പഴയങ്ങാടി ബസ്സ്റ്റാന്റ്പരിസരത്ത് 25 ചിത്രകാരന്‍മാരുടെ വര്‍ണചിത്രരചന, 19ന് മാടായിക്കാവ് പരിസരത്ത് പ്രകൃതിക്കായൊരു കാവ്യസായാഹ്നം, 20ന് വെങ്ങരഹിന്ദു എല്‍.പി സ്‌കൂളില്‍ മാടായിപ്പാറ പരിസ്ഥിതി പ്രാധാന്യവും ജൈവവൈധ്യങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവ നടക്കും. 21ന് മാടായിപ്പാറ മരിയാഭവനില്‍ നടക്കുന്ന സാംസ്‌കാരിക സദസ്-നാടകരചയിതാവ് ഇബ്രാഹിം വെങ്ങര, 22ന് മാടായികോളജ് പരിസരത്ത് സംഘടിപ്പിച്ച ചരിത്രസെമിനാര്‍-ഉദ്ഘാടനം സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍ എന്നിവ നടക്കും. 24ന് ചൈനാക്ലേ ഖനനം വിതച്ച നാശനഷ്ടങ്ങള്‍, 26ന് മാടാപ്പാറ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വാര്‍ത്താസമ്മേളനത്തില്‍ മാടായിപരിസ്ഥിതി പരിരക്ഷണ സമിതി ചെയര്‍മാന്‍ പി.പി കൃഷ്ണന്‍, കെ.പി ചന്ദ്രാംഗദന്‍, സി നാരായണന്‍, പി അബ്ദുല്‍ഖാദര്‍, ഇ ബാലകൃഷ്ണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."