പിതാക്കന്മാര്‍ മക്കള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കുറവിലങ്ങാട്: മക്കള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കാന്‍ പിതാക്കന്മാര്‍ക്ക് കഴിയണമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ പിതൃദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പിതാവെന്നാല്‍ സ്വാധീനവും ഉത്തരവാദിത്വവുമാണ്. മക്കളെ വീട്ടിലും പുറംലോകത്തും കൂട്ടിയിണക്കുന്ന കണ്ണികളാണ് പിതാക്കന്മാര്‍. ദൈവവചനവും പാരമ്പര്യവും വ്യാഖ്യാനിക്കപ്പെടണമെന്നും ബിഷപ് പറഞ്ഞു. കുറവിലങ്ങാടെന്നാല്‍ അത്മായ നേതാക്കളുടെ നാടും അത്മായ അപ്പസ്‌തെലേറ്റ് ഉരുത്തിരിഞ്ഞ സ്ഥലവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഫൊറോന വികാരിയും ഇടവക പിതൃവേദി, മാത്യുവേദി ഡയറക്ടറുമായ റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. പോള്‍ പാറപ്ലാക്കല്‍, ദേവമാതാ കോളജ് ബര്‍സാര്‍ ഫാ. ജോസഫ് തെക്കേല്‍, അസി.പ്രഫ. ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, സിസ്റ്റര്‍. ആന്‍സിലി, മാതൃവേദി രൂപത പ്രസിഡന്റ് വെറോനിക്ക ജോസഫ്, പിതൃവേദി രൂപത സെക്രട്ടറി ബെന്നി കോച്ചേരി, ഡോ. ചാര്‍ലി സെബാസ്റ്റിയന്‍, ജാന്‍സി തേനാശേരില്‍, ജെസിമോള്‍ നീലമ്പടം, ജോസ് പട്ടരുമഠം, ലൈസമ്മ ഫ്രാന്‍സിസ്, മേഴ്‌സി മൈക്കിള്‍, ചിന്നമ്മ ജോര്‍ജ്, ജില്‍ബി ആണ്ടാശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവാഹത്തിന്റെ സുവര്‍ണജൂബിലി പിന്നിട്ട 150 ദമ്പതികളെ സമ്മേളനത്തില്‍ ആദരിച്ചു. ഇടവകയിലെ 3054 വീടുകളിലും ഒരു തേക്കിന്‍ തൈ എന്ന ക്രമത്തില്‍ ഓര്‍മ്മമരം എന്ന പേരില്‍ തൈ വിതരണം നടത്തി. ഇടവകയുടെ സെന്റ് മേരീസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനവുമായി വിദ്യാധനം എന്ന പേരില്‍ പഠനോപകരണങ്ങളും സമ്മാനിച്ചു. ഇടവകയിലെ മാതൃ-പിതൃവേദികളുടെ നേതൃത്വത്തിലായിരുന്നു വേറിട്ട പരിപാടികളോടെ പിതൃദിനാഘോഷം നടത്തിയത്. സ്‌നേഹവിരുന്നിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."