ജില്ലയില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 777 പേര്‍ക്ക് ആദ്യ ഗഡു നല്‍കി
ആലപ്പുഴ: ജില്ലയില്‍ റീബില്‍ഡ് പദ്ധതി പ്രകാരം വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. റീബില്‍ഡ് പദ്ധതി വഴി പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വിവിധ ഘട്ടങ്ങളിലായാണ് വീട് പണിയാന്‍ തുക അനുവദിക്കുന്നത്്.
പ്രളയത്തില്‍ വീടിന് നൂറുശതമാനം നാശനഷ്ടം നേരിട്ടവരില്‍ 777 പേര്‍ക്ക് ആദ്യ ഗഡുവായ 95,100 രൂപ നല്‍കി. 7.38കോടി രൂപയാണ് ഈയിനത്തില്‍ വിതരണം ചെയ്്തത്. 25 ശതമാനം വീടുപണി പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം ഗഡുവായ 1.52ലക്ഷം രൂപയും ജില്ലയില്‍ വിതരണം ചെയ്തു. 180 പേര്‍ക്കായി രണ്ടാം ഗഡു 2.74 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെട്ട വീടുകളുടെ നിര്‍മാണപുരോഗതി വിലയിരുത്തുന്നതിനായി കലക്ടര്‍ താലൂക്ക്തല അവലോകന യോഗം നടത്തിയിരുന്നു. എത്രയും വേഗം തുക ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഐ.ടി മിഷന്‍ രൂപകല്‍പന ചെയ്ത റീബില്‍ഡ് ആപ്പ് വഴിയാണ് വീടുകള്‍ നഷ്ടപ്പെട്ടവരുടെയും ഭാഗികമായി തകര്‍ന്നവരുടെയും നഷ്ടങ്ങള്‍ രേഖപ്പെടുത്തുന്നത്. ആപ്പ് പ്രകാരം വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് നഷ്ടപരിഹാരം നല്‍കുന്നത്.
റീബില്‍ഡില്‍ ജിയോ ടാഗിങ് സംവിധാനമുപയോഗിച്ച് ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താനുമാകും. ഈ രീതിയില്‍ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാന്‍ കഴിയും.
ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-29 ശതമാനം, 30-59 ശതമാനം, 60-74 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണ നഷ്ടമായാണ് കണക്കാക്കുന്നത്.
സഹകരണ വകുപ്പിന്റെ കെയര്‍ ഹോമിലുള്‍പ്പെടുത്തി 91 പേര്‍ക്കാണ് ആദ്യ ഗഡുവായ 95,100 രൂപ നല്‍കിയത്. കെയര്‍ഹോമില്‍ വീട് പണി പുരോഗമിക്കുന്നതനുസരിച്ച് അഞ്ചുലക്ഷം രൂപവരെ വീടുകള്‍ക്ക് ലഭിക്കും.
15 ശതമാനം നാശനഷ്ടം നേരിട്ട ഉപഭോക്താക്കള്‍ക്ക് പതിനായിരം രൂപയാണ് നല്‍കുന്നത്. ജില്ലയില്‍ 26,955 പേര്‍ക്കാണ് ഈയിനത്തില്‍ തുക അനുവദിച്ചത്. ഈയിനത്തില്‍ 26.95 കോടി രൂപ നല്‍കിക്കഴിഞ്ഞു.
16 മുതല്‍ 29 ശതമാനം നഷ്ടം നേരിട്ടവര്‍ക്ക് 60,000 രൂപയാണ് നല്‍കുന്നത്. 12,364 പേര്‍ക്ക് ഇത് നല്‍കി. 74.18 കോടി രൂപ ഇങ്ങനെയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."