കലാഭവന്‍മണിയുടെ മരണം: സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകും
കൊച്ചി: കലാഭവന്‍മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി നുണപരിശോധനയ്ക്ക് ഹാജരാകാമെന്ന് മണിയുടെ സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചു.
ജാഫര്‍ ഇടുക്കിയും സാബു മോനും ഉള്‍പ്പെടെ ഏഴ് സുഹൃത്തുക്കളാണ് നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ചത്. എറണാകുളം സി.ജെ.എം കോടതിയിലെത്തിയാണ് ഇവര്‍ സമ്മതം അറിയിച്ചത്.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് മണിയുടെ സഹായികളായ ജോബി, മുരുകന്,പീറ്റര്‍ എന്നിവരുള്‍പ്പെടെ ആറുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായൊന്നും നുണപരിശോധനയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചാലക്കുടിയിലെ പാഡിയില്‍ അവശനിലയില്‍ കണ്ടെത്തിയ മണി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ 2016 മാര്‍ച്ച് 6നാണ് മരിച്ചത്. മണിയുടെ സഹോദരന് നല്കിയ അപേക്ഷയിലാണ് സി.ബി.ഐയ്ക്ക് അന്വേഷണം കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."