ആണവായുധ ആരോപണം ഇസ്‌റാഈല്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഇറാന്‍
തെഹ്‌റാന്‍: രഹസ്യമായി ആണവായുധം നിര്‍മിക്കുന്നുണ്ടെന്ന ഇസ്ഈല്‍ ആരോപണത്തിനെതിരേ ഇറാന്‍ രംഗത്ത്. ആണവ കരാറില്‍ നിന്ന് യു.എസിനെ പിന്തിരിപ്പിക്കാനാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹു വ്യാജ ആരോപണങ്ങള്‍ നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു.
അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സി (ഐ.എ.ഇ.എ)ക്ക് ഇതുവരെ തെളിയിക്കാന്‍ സാധിക്കാത്ത, മുന്‍പ് ആവര്‍ത്തിച്ച അതേ ആരോപണങ്ങളാണ് ഇസ്‌റാഈല്‍ ഉന്നയിക്കുന്നത്. 2015മുതല്‍ നിലവിലുള്ള ആണവ കരാറിനെ സ്വാധീനിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ഏത് നീക്കത്തെയും നേരിടാന്‍ ഇറാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
കളവ് മാത്രമാണ് പുതിയ പ്രഖ്യാപനത്തിലുടെ നെതന്യാഹു നടത്തുന്നതെന്നും പുതുതായി ഒന്നുമില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ വക്താവ് ബഹാറാം ഗസേം പറഞ്ഞു.
ഇറാന്‍ രഹസ്യമായി ആണവായുധം നിര്‍മിക്കുന്നതിന് തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് നെതന്യാഹു ആരോപിച്ചത്. പ്രൊജക്ട് അമദ് എന്ന പേരില്‍ ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്‍ ആണവ കരാറിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന് തെളിവുകളൊന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയില്ല.
നെതന്യാഹുവിന്റെ ആരോപണത്തെ തള്ളി ഐ.എ.ഇ.എ രംഗത്തെത്തി. 2009 ശേഷം ഇറാന്‍ ആണവായുധം നിര്‍മിച്ചുവെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു. ഇറാനുമായുള്ള യു.എസ് ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ ഒപ്പുവച്ച ആണവ കരാറിന്റെ ഈ മാസം 12ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."