പ്രബോധന പ്രവര്‍ത്തകര്‍ മാതൃകാ യോഗ്യരാകണം: സ്വാദിഖ് മുസ്‌ലിയാര്‍
വല്ലപ്പുഴ: അഹ്‌ലുസുന്നയുടെ പ്രവര്‍ത്തകര്‍ വ്യക്തിജീവിതംകൊണ്ട് സമൂഹത്തിന് മാതൃകായോഗ്യരാകണമെന്ന് സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍. ആദര്‍ശശുദ്ധി, കൃത്യനിഷ്ട, സത്യസന്ധത, സഹജീവികളോടുള്ള കരുണ എന്നിവയാകണം ഇസ്‌ലാമിക പ്രബോധകരുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സമ്മേളനത്തില്‍ കോഡിനേഷന്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു സാദിഖ് മുസ്‌ലിയാര്‍.
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ഭാരവാഹികളായ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സി. മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍, ടി.എച്ച് സുലൈമാന്‍ ദാരിമി കോണിക്കഴി, കെ. മുഹമ്മദലി മാസ്റ്റര്‍, എം. മുഹമ്മദലി സഅദി, എം.എം ബഷീര്‍മാസ്റ്റര്‍, പി.എം യൂസഫ് പത്തിരിപ്പാല, കീഴാടയില്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍, കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍, മുനാഫര്‍ ഒറ്റപ്പാലം പങ്കെടുത്തു. ആദര്‍ശസമ്മേളനത്തില്‍ അന്‍വര്‍സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.ടി ഹംസഫൈസി പാലക്കാട്, പി.കെ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹസന്‍ സകാഫ് തങ്ങള്‍, എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അബ്ദുല്‍ഗഫൂര്‍ അന്‍വരി, സി.കുഞ്ഞാലി മുസ്‌ലിയാര്‍, സൈനുദ്ധീന്‍ ഫൈസി, സക്കൂര്‍ ഹുസൈന്‍ ദാരിമി, കെ.ആരിഫ് ഫൈസി തിരുവേഗപ്പുറ, കെ.കെ.എം മുസ്തഫ ഫൈസി, അബ്ദുല്‍ഹകീം അന്‍വരി, സഈദുദ്ധീന്‍ ഹുദവി, ഹൈദരലി ശിഹാബ് ഹൈത്തമി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."