സര്‍ക്കാരിന് നികുതി നഷ്ടം
വാളയാര്‍: തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേയ്ക്ക് നികുതിവെട്ടിച്ച് പ്രതിദിനം കടത്തുന്നത് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് സാധനങ്ങള്‍. ഇത്തരത്തില്‍ അനധികൃത കടത്തുവഴി സംസസ്ഥാന സര്‍ക്കാറിനു നഷ്ടമോ കോടിക്കണക്കിനു രൂപയും. കോയമ്പത്തുരില്‍നിന്നും വരുന്ന സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളിലും പാസഞ്ചര്‍ ട്രെയിനുകളിലുമാണ് ഇത്തരത്തില്‍ വ്യാപകമായി കടത്തുന്നത്. കോയമ്പത്തൂരില്‍നിന്നും രാവിലെ പുറപ്പെടുന്ന ഷൊര്‍ണ്ണൂര്‍, മംഗലാപുരം, ഉച്ചയ്ക്കുള്ള കണ്ണൂര്‍, വൈകീട്ടുള്ള പാലക്കാട്, തൃശ്ശൂര്‍ എന്നീ പാസഞ്ചറുകളിലാണ് കൂടുതലായും കടത്ത് നടക്കുന്നത്. ഇതിനു പുറമെ കൊല്ലങ്കോട്, പാലക്കാട് എന്നിവടങ്ങളില്ലയ്ക്കുള്ള സ്വകാര്യ ബസുകളിലും ചില കെ.എസ്.ആര്‍.ടി.സി ബസുകളിലും കടത്ത് സജീവമാണ്. പ്രധാനമായും ഇലക്ട്രിക് മോട്ടോറും ഉപകരണങ്ങളും ഇലക്ട്രിക് വസ്തുക്കളുമാണ് കടത്തുന്നത്. പ്രമുഖ കമ്പനികളുടെയും സെല്‍ഫി ഫോണ്‍ മോഡലുകളും കടത്തില്‍ പ്രധാനമാണ്. ഫാന്‍ മോട്ടോറുകള്‍, പമ്പ് സെറ്റുകള്‍, മിക്‌സിയുടെ മോട്ടോറുകള്‍, ഗ്രൈന്‍ഡര്‍ മോട്ടോറുകള്‍, അയണ്‍ ബോക്‌സ് കോയലുകള്‍, എമര്‍ജന്‍സി ടോര്‍ച്ചുകള്‍, എന്നിവയും കടത്തുന്നതില്‍പ്പെടുന്നവയാണ്.
ഉക്കടം, ഗന്ധിപുരം, എന്നിവടങ്ങളിലേയ്ക്കുള്ള മൊത്തവിതരണക്കാരില്‍നിന്നുമാണ് ഇത്തരം ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് സാമഗ്രമികള്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നത്. പ്രധാനമായും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ മലബാര്‍ മേഖലകളിലേയ്ക്കും, തൃശ്ശൂര്‍, പാലക്കാടിനു പുറമെ എറണാകുളം, കോട്ടയം, തുടങ്ങിയ തെക്കന്‍ ജില്ലകളിലേയ്ക്കുമാണ് കടത്തുന്നത്. ഇത്തരത്തില്‍ വന്‍തോതിലുള്ള കടത്തിന് ബസുകളിലെ ജീവനക്കാരുടേയും സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥന്‍മാരുടെയും സഹായത്തോടെയാണ് കടത്ത് വ്യാപകമാകാന്‍ കാരണം.
പാസഞ്ചര്‍ ട്രെയിനുകളിലും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും പരിശോധകരുടെ അഭാവവും റെയില്‍വേ സസ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധവും കടത്തിന് പിന്നിലുണ്ട്. മാത്രമല്ല പിടിക്കപ്പെട്ടാല്‍ കാണിക്കാന്‍ ജി.എസ്.ടി അടങ്ങിയ കൃത്രിമബില്ലും വ്യാപാരികള്‍ നല്‍കുന്നുണ്ട്. ഇതില്‍ വെയ്ക്കുന്നതിനേക്കാള്‍ വില കുറച്ചാണ് വിലയീടാക്കുന്നതെന്നു. മാത്രമല്ല ഉദ്യോഗസ്ഥരാകട്ടെ സാമഗ്രമികള്‍ മുഴുവന്‍ പരിശോധിച്ച് വില തീര്‍ച്ചയാക്കാനുള്ളതിനാല്‍ ബില്ലുകാണിക്കുന്നതോടെ കടത്തുക്കാര്‍ക്ക് തടിത്തപ്പാനുമാകും.
സ്വകാര്യ ബസുകളിലെ ബര്‍ത്തുകളിലും സീറ്റിനടിയിലും വച്ചാണ് ഇത്തരം കടത്തെന്നിരിക്കെ അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന സ്വകാര്യ ട്രാവല്‍സ് ബസുകളിലും സംസ്ഥാന സര്‍ക്കാരുടെ ബസുകളിലും ബാംഗ്ലൂരില്‍നിന്നുള്ള കടത്തും സജീവമാണ്. ഇത്തരം വണ്ടികളില്‍ സീറ്റിനടിയിലായുള്ള ഭാഗത്ത് കടത്തു സാധനങ്ങള്‍ കയറ്റുന്നത്.
ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍നിന്നും നികുതി വെട്ടിച്ചുള്ള അധികൃതരുടെ കടത്ത് തടയാത്തിടത്തോളം സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് കോടികളാണെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."