വേനല്‍ മഴയിലും കാറ്റിലും കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം
മാള: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയിലും കാറ്റിലും കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കു അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നു അഖിലേന്ത്യ കിസാന്‍ സഭ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി വസന്തകുമാര്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ഈ കാര്യം ചൂണ്ടി കാണിച്ച് കൃഷിമന്ത്രിയ്ക്കു നിവേദനം സമര്‍പിച്ചു. കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ റവന്യു , കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തിരമായി സന്ദര്‍ശിച്ചു നാശനഷ്ട കണക്കുകള്‍ സര്‍ക്കാരിലേയ്ക്കു നല്‍കണം.
പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയിട്ടില്ലയെന്നും അദ്ദേഹം നിവേദനത്തില്‍ ചൂണ്ടി കാണിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കാറ്റിലും മഴയിലും തൃശൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും കാര്‍ഷിക വിളകള്‍ക്കും തെങ്ങും മരങ്ങളും വീണു പലയിടങ്ങളില്‍ വീടുകള്‍ക്കും വൈദ്യുതി ലൈനും വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
നേന്ത്രാവാഴ കൃഷിക്കാണു ഏറ്റവും കുടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. കൊടകര, മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളിലായി പതിനായിരത്തോളം വാഴകള്‍ നശിച്ചതായാണു കണക്ക്. ചാലക്കുടി മേഖലയില്‍ കൊരട്ടി, പൂലാനി വി.ആര്‍ പുരം, ആറ്റപ്പാടം എന്നീ സ്ഥലങ്ങളിലും കാര്‍ഷിക മേഖലയില്‍ കനത്ത നഷ്ടം വരുത്തിയിട്ടുണ്ട്. കയ്പമംഗലം മണ്ഡലത്തിലും കാര്‍ഷിക വിളകള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തന്‍ചിറ, കുഴൂര്‍, അന്നമനട പഞ്ചായത്തുകളിലും കാര്‍ഷിക വിളകള്‍ക്കും പ്രത്യേകിച്ച് വെണ്ണൂര്‍ ഭാഗത്ത് നേന്ത്ര വഴകൃഷിക്കും വീടുകള്‍ക്കും നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലും കാറ്റ് വാഴ കൃഷിക്കു നാശനഷ്ടം വരുത്തി. ഭൂരിപക്ഷം കര്‍ഷകരും സ്ഥലം പാട്ടത്തിനെടുത്തും വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും നടത്തിയ കൃഷികളാണു നശിച്ചത്. ഈ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വഴികാണാതെ വിഷമിക്കുകയാണു ഈ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."