HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം:മുഖ്യമന്ത്രി

  
backup
June 22, 2016 | 12:04 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഗ്രാമപഞ്ചായത്ത് അസോസിയഷന്‍ സെമിനാറും സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ നിന്ന് 40 ശതമാനം ഉല്‍പ്പാദനമേഖലയ്ക്ക് മാറ്റിവെയ്ക്കണം. പക്ഷെ ഇത് കാലങ്ങളായി ആരും ചെയ്യാറില്ലെന്നും അതുകൊണ്ടാണ് കൃഷിയില്‍ ഉല്‍പ്പാദനം കുറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാനവികസനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നവംബറോടുകൂടി സംസ്ഥാനത്ത് എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിച്ചു നല്‍കും. സര്‍ക്കാര്‍ ഇത് ഗൗരവമായാണ് കാണുന്നത്. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. സ്ത്രീകള്‍ക്കും വിശ്രമിക്കാന്‍ വഴിയോരങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍, പ്രായമായവര്‍ക്കുവേണ്ടിയുള്ള പകല്‍വീട് പദ്ധതി എന്നിവ ചില പഞ്ചായത്തുകള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് ഭവനില്‍ നടന്ന പരിപാടിയില്‍ കെ.ജി.പി.എ പ്രസിഡന്റ് അഡ്വ.കെ.തുളസി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല,
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗ്രാമവികസന മന്ത്രി കെ.ടി.ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago