HOME
DETAILS

മന്ത്രിയുടെ പ്രസ്ഥാവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് കുടുംബം

  
backup
June 22, 2016 | 12:46 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%b5%e0%b4%a8%e0%b4%af%e0%b4%bf


എടപ്പാള്‍: ദളിത് പെണ്‍കുട്ടി കര്‍ണാടകയിലെ ഗുല്‍ബര്‍ഗ അല്‍ഖമാര്‍ നഴ്‌സിങ് കോളജില്‍ റാഗിങിന് ഇരയായ സംഭവത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്റെ പ്രസ്ഥാവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് കുടുംബം. എടപ്പാള്‍ കോലത്രകുന്ന് കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരു മാസമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ അശ്വതിക്ക് സുഖം പ്രാപിക്കാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അന്നനാളം ചുരുങ്ങി ഭക്ഷണവും വെള്ളവും ഇറങ്ങാത്ത അവസ്തയിലാണ് അശ്വതി ഉള്ളത്. വിഷയം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ വിഷയത്തില്‍ ഇട പെടുകയും അശ്വതിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
കൂടാതെ പരാതി ലഭിക്കുന്ന മുറക്ക് കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് ഉചിതമായ നടപടിയെടുക്കുമെന്നും അറിയിച്ചു. ഇന്ന് അശ്വതിയുടെ ബന്ധു എടപ്പാളിലെ വീട്ടിലെത്തുന്നതോടെ പൊന്നാനി എസ്.ഐ വീട്ടിലെത്തി പരാതി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അശ്വതിയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും വിഷയം മാധ്യമങ്ങളുടെയും അധികൃതരുടെയും മുന്നിലെത്തിച്ച എടപ്പാളിലെ അഡ്വ. കെ.പി മുഹമ്മദ് ഷാഫിയെയും കുട്ടിയെ കാണാനുവദിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി പുതിയ നിയമം കൊണ്ടു വരുന്നു; ഫോട്ടോ േകാപ്പികള്‍ ആവശ്യപ്പെടുന്നതിനും എടുക്കുന്നതിനും വിലക്ക് 

Kerala
  •  2 days ago
No Image

മലയാളി യുവതിയുടെ ബലാത്സംഗ പരാതി വ്യാജം; കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് കള്ളം

crime
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റവിമുക്തനാക്കപ്പെട്ടത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷണത്തിന് നീക്കം; നിയമ നടപടികൾക്ക് തയ്യാറെടുക്കുന്നു ദിലീപ്

crime
  •  2 days ago
No Image

യുഎസില്‍ ഇന്ത്യന്‍ അരിക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

International
  •  2 days ago
No Image

കടുത്ത നടപടി; ഇന്‍ഡിഗോയുടെ കുത്തക ഒഴിവാക്കാന്‍ 10 ശതമാനം സര്‍വീസുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് നല്‍കിയേക്കും

Kerala
  •  2 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

Kerala
  •  2 days ago
No Image

മർദനത്തെത്തുടർന്ന് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; പിതാവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ അടിപൊളി പുതുവത്സരാഘോഷം: അൽ വത്ബയിൽ അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ പിറക്കും

uae
  •  2 days ago
No Image

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് പോളിങ് മാറ്റിവച്ചു

Kerala
  •  2 days ago
No Image

ആറുലക്ഷത്തിലധികം സ്വത്തുക്കൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കി: ഉമീദ് പോർട്ടൽ അടച്ചു, രാജ്യത്താകെ എട്ട് ലക്ഷത്തിലേറെ വഖ്ഫ് സ്വത്തുക്കളിൽ 27 ശതമാനം മാത്രം രജിസ്റ്റർ ചെയ്തത്

Kerala
  •  2 days ago