HOME
DETAILS

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

  
Web Desk
March 10, 2026 | 11:51 AM

no self-announcement of candidacy kpcc issues public warning to sudhakaran

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ മണ്ഡലത്തിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവ് കെ. സുധാകരനെതിരെ കെപിസിസി രംഗത്ത്. ആരും സ്വയം സ്ഥാനാർഥികളാകേണ്ടെന്നും സ്ഥാനാർഥി നിർണയം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

പാർട്ടി മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള പരസ്യപ്രസ്താവനകൾ ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് കെപിസിസി മുന്നറിയിപ്പ് നൽകി. 

സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള പൂർണ്ണ ചുമതല ഹൈക്കമാൻഡിനാണ്. സ്ക്രീനിംഗ് കമ്മിറ്റിയും സംസ്ഥാന നേതൃത്വവും ചർച്ചകൾ പൂർത്തിയാക്കുന്നതിന് മുൻപ് ആരും സ്വന്തം നിലയിൽ പ്രഖ്യാപനം നടത്തരുത്. സീറ്റ് വിഭജനത്തെക്കുറിച്ചോ സ്ഥാനാർഥിത്വത്തെക്കുറിച്ചോ നേതാക്കൾക്കോ പാർട്ടി ഘടകങ്ങൾക്കോ അഭിപ്രായമുണ്ടെങ്കിൽ അത് നേതൃത്വത്തെയാണ് അറിയിക്കേണ്ടത്. അല്ലാതെ മാധ്യമങ്ങളിലൂടെയോ യോഗങ്ങളിലൂടെയോ പരസ്യമാക്കരുത്. ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലുള്ള ഇത്തരം പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും സണ്ണിജോസഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കണ്ണൂരിൽ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും താൻ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നുമാണ് കഴിഞ്ഞ ദിവസം കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ കണ്ണൂർ എംപിയായ സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം നേരത്തെയും പ്രകടിപ്പിച്ചിരുന്നു. കണ്ണൂരിൽ മത്സരിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. സ്ഥാനാർഥിയാകുന്നതിൽ എന്ത് അസ്വാഭാവികതയാണുള്ളത്? എന്നും കെ. സുധാകരൻ ചോദിച്ചു.

കണ്ണൂരിലെ സ്ഥാനാർഥി മോഹികൾ

സുധാകരന്റെ അപ്രതീക്ഷിത പ്രഖ്യാപനം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കണ്ണൂർ സീറ്റിലേക്ക് നേരത്തെ അമൃത രാമകൃഷ്ണൻ, മുൻ മേയർ ടി.ഒ. മോഹനൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് വ്യക്തമായ നയം രൂപീകരിക്കാനിരിക്കെയാണ് സുധാകരന്റെ ഈ നീക്കം.

 

kpcc has issued a public warning to senior leader k. sudhakaran after he unilaterally announced his candidacy for the kannur assembly seat. the state leadership clarified that only the high command has the authority to finalize candidates and cautioned that such self-proclamations and public statements would be treated as serious disciplinary violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  3 days ago
No Image

'ശത്രുവിന് ഞങ്ങളെ ഭയമാണ്, അവർ ഞങ്ങളോട് വെടിനിർത്തലിനായി യാചിച്ചു' വിജയം ആഘോഷിച്ച് തെഹ്‌റാൻ

International
  •  3 days ago
No Image

സഊദിയിൽ ഇത്തവണ കടുത്ത വേനൽ; താപനില സാധാരണയേക്കാൾ 2 ഡിഗ്രി വരെ ഉയർന്നേക്കും

Saudi-arabia
  •  3 days ago
No Image

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

National
  •  3 days ago
No Image

പാലക്കാട്ട് വോട്ടിന് പണം നല്‍കി ബി.ജെ.പി; വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

Kerala
  •  3 days ago
No Image

വ്യാജവാർത്താ പ്രചാരണവും വീഡിയോ ചിത്രീകരണവും; അബുദബിയിൽ 375 പേർ അറസ്റ്റിൽ

uae
  •  3 days ago
No Image

ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ വിസ്മയം; റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം ചരിത്ര പട്ടികയിൽ

Football
  •  3 days ago
No Image

കുട്ടികളുടെ വീട്ടുവാതിൽക്കൽ സ്നേഹസമ്മാനങ്ങളുമായി ഷാർജയിലെ ഒരു കൂട്ടം അധ്യാപകർ; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി വീഡിയോ

uae
  •  3 days ago
No Image

കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; 'പ്രശസ്തിക്കായുള്ള നാടകമെന്ന്' ആരോപണം

crime
  •  3 days ago
No Image

"ഒഴിവാക്കാൻ ശ്രമിച്ച യുദ്ധത്തിൽ രാജ്യം വിജയിച്ചു"; പ്രതിരോധസേനയെ പ്രകീർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 days ago