HOME
DETAILS

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

  
March 10, 2026 | 12:21 PM

oman energy sector electricity output boost

 

 

മസ്‌കത്ത്: ഒമാനില്‍ വൈദ്യുതി ഉല്‍പാദനത്തില്‍ ശ്രദ്ധേയമായ വര്‍ധനവ് രേഖപ്പെടുത്തിയതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ സ്ഥിതിവിവര കണക്കുകളും വിവരകേന്ദ്രവും പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരി അവസാനത്തോടെ രാജ്യത്തെ വൈദ്യുതി ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍  അപേക്ഷിച്ച് 14.6 ശതമാനം വര്‍ധിച്ചു.

കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ ആകെ വൈദ്യുതി ഉല്‍പാദനം 3,256.5 ഗിഗാവാട്ട് മണിക്കൂറായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉല്‍പാദനം 2,841.5 ഗിഗാവാട്ട് മണിക്കൂറായിരുന്നു. വ്യവസായ മേഖലയുടെ വ്യാപനവും ജനസംഖ്യ വര്‍ധനവുമെല്ലാം രാജ്യത്ത് വൈദ്യുതി ആവശ്യകത ഉയരാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.

വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതുമാണ് വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം നഗര വികസനവും അടിസ്ഥാന സൗകര്യ മേഖലകളിലെ പുരോഗതിയും വൈദ്യുതി ആവശ്യകത ഉയരുന്നതിന് കാരണമായിട്ടുണ്ട്.

അടിസ്ഥാന വൈദ്യുതി ഉല്‍പാദനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം അടിസ്ഥാന വൈദ്യുതി ഉല്‍പാദനം 13.9 ശതമാനം ഉയര്‍ന്ന് 3,132.6 ഗിഗാവാട്ട് മണിക്കൂറായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,749.2 ഗിഗാവാട്ട് മണിക്കൂറായിരുന്നു. രാജ്യത്തെ വിവിധ വൈദ്യുതി വിതരണ മേഖലകളിലെ ഉല്‍പാദനവും വാങ്ങലും ഉള്‍പ്പെടുത്തി തയ്യാറാക്കിയ കണക്കുകളാണ് ഇവ.

രാജ്യത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഉല്‍പാദനവും വിതരണവും ക്രമീകരിക്കുന്നത്. നഗരപ്രദേശങ്ങളോടൊപ്പം ദൂരെയുളള ഗ്രാമപ്രദേശങ്ങളിലേക്കും സ്ഥിരതയാര്‍ന്ന വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

വൈദ്യുതി ആവശ്യകത വരും വര്‍ഷങ്ങളിലും ഉയരുമെന്നാണ് ബന്ധപ്പെട്ട വകുപ്പുകളുടെ വിലയിരുത്തല്‍. സാമ്പത്തിക വളര്‍ച്ചയും വ്യവസായ വികസനവും ശക്തമാകുന്ന സാഹചര്യത്തില്‍ ഊര്‍ജ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും പുതിയ വൈദ്യുതി ഉല്‍പാദന പദ്ധതികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പുതുക്കാവുന്ന ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗവും അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സൗരോര്‍ജവും കാറ്റാടി പദ്ധതികളും ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ രാജ്യത്തെ ഊര്‍ജ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇത്തരം നടപടികള്‍ രാജ്യത്തിന്റെ വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ദീര്‍ഘകാലത്തേക്കുള്ള സ്ഥിരതയാര്‍ന്ന വൈദ്യുതി വിതരണത്തിന് സഹായകരമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

 

Oman recorded a 14.6% increase in electricity generation, reaching 3,256.5 GWh by the end of January 2026. The rise is driven by higher demand from industrial growth and population expansion, with authorities strengthening power production and distribution across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  a day ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  a day ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  a day ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  a day ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  a day ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  a day ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  a day ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  a day ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  a day ago