HOME
DETAILS

വിമാനത്തില്‍ നോമ്പ് തുറക്കാനാഗ്രിഹിച്ച മകനെയോര്‍ത്ത്

  
backup
June 22, 2016 | 12:58 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95

പരിശുദ്ധ റംസാന്‍ നോമ്പ് പരിപൂര്‍ണമായി ഉള്‍ക്കൊളളാന്‍ ചെറുപ്പത്തില്‍ തന്നെ ശീലിച്ചതാണ്. ബിസിനസ് രംഗത്തായാലും പൊതു പ്രവര്‍ത്തനത്തലായിരിക്കുമ്പോഴും നോമ്പ് മുടക്കിയിട്ടില്ല. എന്നാല്‍ അകാലത്തില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ് മകന്‍ അംജദ് അലിയുടെ ഓര്‍മകളുളള ഒരുനോമ്പുകാലം ജീവിതത്തില്‍ മറക്കാനാവില്ല.

ദുബൈയില്‍ ജോലി ചെയ്തു വരുന്ന സമയം. കുടംബത്തോടൊപ്പം മക്കയില്‍ ഉംറക്ക് വന്നതായിരുന്നു. ജിദ്ദയിലുള്ള സഹോദരന്‍ ഹൈദറിന്റെ വീട്ടിലായിരുന്നു താമസം. മക്കയും മദീനയും സന്ദര്‍ശിച്ച് ഉംറ നിര്‍വഹിച്ചു മടങ്ങുകയായിരുന്നു. ദുബൈയിലേക്കാണ് മടങ്ങുന്നത്. അംജദ് മോന് അന്ന് എട്ടുവയസ് പ്രായമുണ്ട്. ജിദ്ദയില്‍ നിന്ന് വൈകുന്നേരം അഞ്ചിനാണ് എമിറേറ്റ്‌സ് വിമാനം ദുബൈയിലേക്കുള്ളത്. അനിയന്റെ വീട്ടില്‍ നിന്ന് നോമ്പ് തുറക്കുളള വിഭവം പാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മകന് ഒരു നിര്‍ബന്ധം. അവന്‍ വിമാനത്തില്‍ വെച്ച് മാത്രമെ നോമ്പ് തുറക്കുകയുള്ളൂ. വിമാനം പുറപ്പെട്ട് ദുബൈയിലെത്തും മുമ്പ് തുറക്കാമെന്ന് കരുതി ഭക്ഷണം വേണ്ടെന്ന് അനിയനോട് പറഞ്ഞു. അങ്ങിനെ ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ് എടുത്ത് കാത്തിരുന്നപ്പോള്‍ അനൗണ്‍സ്‌മെന്റ് എമിറേറ്റ്‌സ് വിമാനം മൂന്ന് മണിക്കൂര്‍ വൈകി മാത്രമെ പുറപ്പെടുകയുള്ളൂവെന്ന്. രാത്രി എട്ടുമണിക്ക് മാത്രമെ വിമാനം പുറപ്പെടുകയുള്ളൂവെന്നും അറിയിപ്പ് വന്നതോടെ ജിദ്ദ വിമാനത്താവളത്തില്‍ തന്നെ കഴിച്ചുകൂട്ടി. മഗ്‌രിബ് ബാങ്ക് വിളിച്ചു. നോമ്പ് തുറക്കാനായി വെള്ളവും കാരക്കയും ഭാര്യക്കും മകനും നല്‍കി. എന്നാല്‍ മകന്‍ കൂട്ടാക്കിയില്ല. അവന്‍ വിമാനത്തില്‍ വെച്ച് മാത്രമെ നോമ്പ് തുറക്കുകയുള്ളൂവെന്ന വാശിയിലാണ്.
ഇതോടെ ഞങ്ങളും കുഴങ്ങി. വിമാനം രാത്രിയിലെ പുറപ്പെടുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അപ്പോഴെ നോമ്പു തുറക്കുകയുള്ളൂവെന്ന് അവന്‍ നിര്‍ബന്ധം പിടിച്ചു. ഇതോടെ വിമാനത്താവളത്തില്‍ ഭക്ഷണം കഴിക്കാതെ ഞങ്ങളും ഇരുന്നു. നോമ്പ് സമയത്തിന് തുറന്നില്ലെങ്കില്‍ പടച്ചവന്‍ ശിക്ഷിക്കുമെന്നൊക്കെ പറഞ്ഞ് ഏറെ നേരം അവനെ അനുനയിപ്പിച്ചു. ഒടുവില്‍ അവന്‍ കാരക്കയും വെള്ളവും കൊണ്ടു നോമ്പ് തുറക്കാന്‍ സമ്മതം മൂളി. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഞങ്ങളും ഒന്നും കഴിച്ചില്ല. പിന്നീട് രാത്രിയില്‍ വിമാനത്തില്‍ നിന്ന് ലഭിച്ച ലഘുഭക്ഷണം കഴിച്ചാണ് അവന്‍ ആഗ്രഹം സാധിപ്പിച്ചത്.
മകനില്ലാത്ത രണ്ടാമത്തെ നോമ്പ് കാലമാണിത്. അവന്റ പെട്ടെന്നുള്ള വേര്‍പ്പാട് ഇപ്പോഴും ഉള്‍ക്കൊളളാന്‍ ഞങ്ങള്‍ക്കായിട്ടില്ല. നോമ്പ് വരുമ്പോഴേക്കും അവനെയോര്‍ത്ത് ഭാര്യയുടേയും എന്റയും കണ്ണ് നിറയും. അവന്റെ മക്കളിലൂടെ അവനെ കാണാന്‍ ശ്രമിക്കുകയാണിപ്പോള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദി മതകാര്യ മന്ത്രാലയം 31,000 ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കുന്നു

Saudi-arabia
  •  a minute ago
No Image

'സ്ഥാനാർഥിപ്പടി'; നാടിൻ്റെ പേരായി വാസുവിൻ്റെ മത്സരം

Kerala
  •  12 minutes ago
No Image

കോടീശ്വര നഗരസഭകളുടെ തിളക്കവുമായി എറണാകുളം; ഭരണം പിടിക്കാൻ വാശിയേറിയ പോരാട്ടം

Kerala
  •  19 minutes ago
No Image

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

National
  •  an hour ago
No Image

സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു

organization
  •  an hour ago
No Image

വി.എം വിനുവിൻ്റെ സ്ഥാനാർഥിത്വം; പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി യു.ഡി.എഫ്

Kerala
  •  an hour ago
No Image

ദുബൈ റണ്‍ 2025 നാളെ: ശൈഖ് സായിദ് റോഡ് ജനസമുദ്രമാകും

uae
  •  an hour ago
No Image

എസ്.ഐ.ആർ; രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

Kerala
  •  an hour ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ; പരാതിക്കാരനടക്കം ആറുപേർക്ക് എതിരേ എസ്.ഐ.ടി കുറ്റപത്രം

National
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; സൂക്ഷ്മപരിശോധന ഇന്ന്; ലഭിച്ചത് 1,64,427 പത്രികകൾ

Kerala
  •  2 hours ago