പരാജയപ്പെട്ട പ്രമുഖര്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ട പ്രമുഖര്‍:
ഉത്തര്‍പ്രദേശ്: ബി.ജെ.പിയില്‍ മുന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡോ. ലക്ഷ്മികാന്ത് ബാജ്പൈ, മുന്‍ പാര്‍ലമെന്റ് അംഗം ഹുകും സിങ്ങിന്റെ മകള്‍ മ്രിഗങ്ക സിങ്, ബി.എസ്.പിയില്‍ പ്രമുഖ നേതാക്കളായ സഈദാ ബീഗം, ഹാജി മുഹമ്മദ് യഅ്ഖൂബ്, ഗയാചന്ദ്രന് ദിനകര്‍, എസ്.പിയില്‍ പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവിന്റെ മരുമകളും സാമൂഹിക പ്രവര്‍ത്തകയുമായ അപര്‍ണ യാദവ്, നിലവിലെ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ അഭിഷേക് മിശ്ര്, കോണ്‍ഗ്രസില്‍ മുന്‍ കേന്ദ്രമന്ത്രി കുന്‍വാര്‍ ജിതിന് പ്രസാദ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പ്രമുഖ നേതാവുമായ നദീം ജാവേദ്.
മണിപ്പൂര്‍: തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച പ്രജാ പാര്‍ട്ടി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മിള.
ഉത്തരാഖണ്ഡ്: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, വിദ്യാഭ്യാസമന്ത്രി പ്രസാദ് നൈതാനി, സിറ്റിങ് എം.എല്‍.എമാരായ കിഷോര്‍ ഉപാധ്യായ, ദിനേശ് ധനായ്, ബി.ജെ.പിയില്‍ സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട്.
പഞ്ചാബ്: ബി.ജെ.പിയില്‍ മുന്‍ പാര്‍ലമെന്റ് അംഗം അശ്വനി കുമാര്‍, മന്ത്രി അനില്‍ ജോഷി, മുന്‍ മന്ത്രി മനോഹര്‍ കാലിയ, എ.എ.പിയില്‍ ഹാസ്യതാരവും പാര്‍ലമെന്റ് അംഗവുമായ ഭഗവന്ത് മാന്‍, മാധ്യമപ്രവര്‍ത്തകനും ഡല്‍ഹി നിയമസഭയില്‍ എം.എല്‍.എയുമായ ജര്‍ണയില്‍ സിങ്, കോണ്‍ഗ്രസില്‍ ലാംബിയില്‍ മത്സരിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരിന്ദര്‍ സിങ് (പട്യാലയില്‍ അമരിന്ദര്‍ വിജയിച്ചിട്ടുണ്ട്.)
ഗോവ: ബി.ജെ.പിയില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, മന്ത്രി രാജേന്ദ്ര അര്‍ലേക്കര്‍, എ.എ.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എല്‍വിസ് ഗോമസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."