HOME
DETAILS
MAL
സ്മാര്‍ട്ട ് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
backup
March 11 2017 | 22:03 PM
താനൂര്‍: വി അബ്ദുറഹാമാന്‍ എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നു ഒരു ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച പനങ്ങാട്ടൂര്‍ ജി.എം.എല്‍.പി സ്‌കൂളിലെ സ്മാര്‍ട്ട ് ക്ലാസ് റൂം ഉദ്ഘാടനവും 59ാം വാര്‍ഷിക ഉദ്ഘാടനവും വി അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ.പി അബ്ദുമോന്‍ അധ്യക്ഷനായി.വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഇന്‍ലന്‍ഡ് മാഗസിന്‍ താനൂര്‍ എ ഇ ഒ രവീന്ദ്രന്‍ പ്രകാശനം ചെയ്തു.
വി.സി ഗോപാലകൃഷ്ണന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എന്‍.ആര്‍ തങ്ങള്‍, ബി.പി.ഒ ജോര്‍ജ് കുട്ടി, കെ.പി നിസാര്‍, പ്രമീള സി രാജീവന്‍, എന്‍.എം ഇന്ദിരാ ദേവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."