HOME
DETAILS

പ്രകോപനങ്ങളുടെ വലയില്‍ വീഴരുത്: എം.വി ഗോവിന്ദന്‍

  
backup
May 05, 2018 | 3:16 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8b%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5


ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ സംഘര്‍ഷ പശ്ചാത്തലം രൂപപ്പെടുത്താനുള്ള ബോധപൂര്‍വ ശ്രമങ്ങളുടെ ഭാഗമാണ് പ്രചാരണ ചുവരെഴുത്തു നടത്തിയതിന്റെ പേരില്‍ മതില്‍ തകര്‍ത്ത സംഭവമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സിറ്റിങ് സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്.
എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ടും ഭൂരിപക്ഷവും വര്‍ധിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പിന് ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്.
സാമൂഹവിരുദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നില്ല. എന്നാല്‍ പ്രകോപനമുണ്ടാക്കി സംഘര്‍ഷത്തിനുള്ള സാഹചര്യങ്ങളെ എല്‍.ഡി.എഫ് പ്രവര്‍ത്തകരും ജനങ്ങളും കൃത്യമായി തിരിച്ചറിയണം. തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ ജനങ്ങളും ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  14 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  14 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  14 days ago
No Image

വൈകീട്ട് 7ന് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

Kerala
  •  14 days ago
No Image

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫിലെ വിലയല്ല ബില്ലിൽ! വൻ പൊരുത്തക്കേടെന്ന് പരാതി; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

uae
  •  14 days ago
No Image

ടാല്‍റോപ്പ് കമ്പനിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം; പരാതിയുമായി ജീവനക്കാരും നിക്ഷേപകരും

Kerala
  •  14 days ago
No Image

പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; ഇല്ലെങ്കില്‍ പണി കിട്ടും

Tech
  •  14 days ago
No Image

പൊതുസ്ഥലങ്ങളിൽ ദീർഘകാലം വാഹനം പാർക്ക് ചെയ്താൽ മുട്ടൻ പണി കിട്ടും; കർശന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  14 days ago
No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  14 days ago