സംതൃപ്തിയോടെ അഷ്‌റഫ് പടിയിറങ്ങി
കൂറ്റനാട്: ക്ഷീരകര്‍ഷകരുടെ ഉറ്റമിത്രവും വളര്‍ത്തുമൃഗങ്ങളുടെ രക്ഷകനുമായ കുമരനല്ലൂര്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി.വി അഷ്‌റഫ് സര്‍വിസില്‍ നിന്ന് വിരമിച്ചു.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയില്‍ ഒട്ടേറെ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി പ്രശംസ നേടിയിട്ടുണ്ട്. തൃത്താല ബ്ലോക്കിലെ ഒട്ടുമിക്ക മൃഗാശുപത്രികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അട്ടപ്പാടി സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ നവീകരണം, ആധുനിക മാതൃകയിലുള്ള കൂടിന്റെ നിര്‍മാണം തുടങ്ങിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് ഗുഡ് സര്‍വീസ് എന്‍ട്രി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വെറ്ററിനറി സംഘടനകളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായി നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂറ്റനാട് പെരിങ്ങോട് റോഡിലുള്ള പാറാട്ട് വീട്ടില്‍ താമസിക്കുന്ന ഡോ. അഷ്‌റഫ് പൊതുരംഗത്ത് കര്‍മ്മനിരതനാണ്.
സുലൈഖയാണ് ഭാര്യ. മുഹമ്മദ് അസ്‌ലം (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍), മുഹമ്മദ് അസ്ഹര്‍ (എം.ബി.എ വിദ്യാര്‍ഥി), മുഹമ്മദ് അര്‍ഷദ് (ഹൈസ്‌കൂള്‍ വിദ്യാര്‍ഥി) എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."