സിവില്‍സ്റ്റേഷനില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും
തൃശൂര്‍: സിവില്‍ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കലക്ടര്‍ വി.രതീശന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. കൊല്ലം കലക്‌ട്രേറ്റില്‍ അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണിത്. സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനം മുഖ്യകവാടം വഴി മാത്രമാക്കി നിയന്ത്രിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവും നിയന്ത്രണം. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് അതത് വകുപ്പ് തലവന്‍മാര്‍ മുന്‍കൈ എടുക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. രാവിലെയും വൈകിട്ടും സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിനുള്ളില്‍ അനധികൃതമായി നടക്കുന്ന ജോഗിങ് നിരോധിക്കും. അനിയന്ത്രിതമായ വാഹന പാര്‍ക്കിങിനും നിയന്ത്രണമേര്‍പ്പെടുത്തും.
വെസറ്റ് പൊലിസ് കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്നത് അവസാനിപ്പിക്കാനും നടപടിയുണ്ടാകും. നിലവിലുള്ള വാഹനങ്ങള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി അങ്ങോട്ട് മാറ്റും. കലക്‌ട്രേറ്റും പരിസരവും ശുചീകരിക്കാനും ടോയ്‌ലറ്റുകള്‍ നവീകരിക്കാനും യോഗം തീരുമാനിച്ചു.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. ഓഫിസ് സമയം കഴിഞ്ഞും, അവധി ദിവസങ്ങളിലും സിവില്‍ സ്റ്റേഷനില്‍ വരുന്ന ജീവനക്കാര്‍ മേലാധികാരികളില്‍ നിന്നും അനുമതി പത്രം വാങ്ങണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളെ ലാഘവബുദ്ധിയോടെ സമീപിക്കുന്ന രീതി മാറണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനുള്ളില്‍ ലോട്ടറി, പുസ്തകങ്ങളും, ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില്‍പ്പന ഇനി അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."