HOME
DETAILS

വ്യാപാരയുദ്ധത്തില്‍ ചൈനയ്ക്ക് കനത്ത നഷ്ടമെന്ന് ട്രംപ്

  
backup
May 05 2018 | 20:05 PM

vyaapaara-yudham

വാഷിങ്ടണ്‍: അമേരിക്കയ്‌ക്കെതിരായ വ്യാപാരയുദ്ധത്തില്‍ ചൈനയ്ക്കു കനത്ത നഷ്ടം സംഭവിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉന്നത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വ്യവസായ പ്രതിനിധി സംഘം അമേരിക്കയില്‍ തിരിച്ചെത്തിയതിനു പിറകെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.
''ചൈനീസ് നേതാക്കളുമായും വ്യവസായ പ്രതിനിധികളുമായും സംസാരിച്ച ശേഷം ഞങ്ങളുടെ പ്രതിനിധി സംഘം തിരിച്ചെത്തിയിരിക്കുകയാണ്. വ്യാപാരയുദ്ധത്തിന്റെ ഫലങ്ങളെ കുറിച്ചു പരിശോധിക്കാന്‍ നാളെ യോഗം ചേരുന്നുണ്ട്. വ്യാപാരയുദ്ധത്തില്‍ അമേരിക്ക വിജയിച്ചതോടെ കനത്ത നഷ്ടമാണ് ചൈനയ്ക്കുണ്ടായിരിക്കുന്നത്.''-ട്രംപ് ട്വീറ്റ് ചെയ്തു. ചൈന തെറ്റായ വ്യാപാരനയങ്ങളിലൂടെ അമേരിക്കന്‍ ചരക്കുകള്‍ക്ക് അധിക ബാധ്യത വരുത്തിയിരിക്കുകയാണെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം വ്യാപാരയുദ്ധത്തിനു തുടക്കമിട്ടത്. ചൈനീസ് ചരക്കുകള്‍ക്ക് വര്‍ധിച്ച തോതില്‍ തീരുവ കൂട്ടുകയായിരുന്നു യു.എസ് നടപടി. ഇതിനു തിരിച്ചടിയായി ചൈനയും നൂറുകണക്കിന് യു.എസ് ഉല്‍പന്നങ്ങള്‍ക്കു തീരുവ ഏര്‍പ്പെടുത്തി.
വ്യാപാരയുദ്ധം കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നത് തടയുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു യു.എസ് സംഘം ചൈനയിലെത്തിയത്. സന്ദര്‍ശനം രണ്ടു ദിവസം നീണ്ടുനിന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മര്‍ദ്ദനം, ഷോക്കടിപ്പിക്കല്‍ ..എന്തിനേറെ ശരീരത്തില്‍ ആസിഡ് ഒഴിക്കല്‍....'മോചിതരായ ഫലസ്തീനികള്‍ ഇസ്‌റാഈല്‍ തടവറകളിലെ ഭീകരത പറയുന്നു

International
  •  4 days ago
No Image

 ഇന്നും നാളെയും ചുട്ടുപൊള്ളും ജാഗ്രത...കണ്ണൂരില്‍  39 ഡിഗ്രി സെല്‍ഷ്യസ് വരെ..; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Weather
  •  4 days ago
No Image

കുവൈത്തില്‍ മാളില്‍ ചേരിതിരിഞ്ഞ് അടിപിടി, പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് പൊലിസ്

Kuwait
  •  4 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി 

Kerala
  •  4 days ago
No Image

ശൈഖ് സഈദ് അൽ നുഐമിയുടെ ഖബറടക്കം ഇന്ന് ളുഹർ നിസ്കാര ശേഷം

uae
  •  4 days ago
No Image

റമദാന് മുന്നോടിയായി 1,200 ലധികം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് 

uae
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സര്‍ക്കാരുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 days ago
No Image

സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു; പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 70,000 താഴെ മതിയാവും

Business
  •  4 days ago
No Image

തണുത്തു വിറച്ച് കുവൈത്ത്; രേഖപ്പെടുത്തിയത് ആറു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില

Kuwait
  •  4 days ago