HOME
DETAILS

പടിഞ്ഞാറന്‍ കൊച്ചിയിലെ പരിശീലന വേദികളുടെ നിര്‍മാണം ഇഴയുന്നു

  
backup
March 12, 2017 | 8:10 PM

%ef%bb%bf%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ പരിശീലന വേദികളായി തെരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട്‌കൊച്ചിയിലെ വേദികളുടെ നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്നത് ആശങ്കക്കിടയാക്കുന്നു. ഒക്ടോബറിലാണ്  മത്സരം നടക്കുന്നത്.
ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനം, പരേഡ് മൈതാനം എന്നിവയാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ നിന്ന് പരിശീലന വേദിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്തിന്റെ നവീകരണ ജോലികള്‍ ഇരുപത്തിയഞ്ച് ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
മൈതാനത്തിന്റെ പ്രതലം നന്നാക്കല്‍ ജോലികളിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. രണ്ട് കൊല്ലം മുമ്പ് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിന് എം.എല്‍.എ.ഫണ്ടില്‍ നിന്ന് അഞ്ച് കോടി അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയെങ്കിലും തുടക്കത്തിലേ മുടങ്ങി. ആ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ നവീകരണ ജോലികള്‍ നടക്കുന്നതെന്നാണ് വിവരം.
പുറത്തുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഫെന്‍സിങ്ങ് നിര്‍മാണം പൂര്‍ത്തിയായി. കളിക്കാര്‍ക്കായുള്ള വിശ്രമ സ്ഥലം, ശുചിമുറി സംവിധാനങ്ങള്‍, ഫ്‌ളഡ് ലിറ്റ് എന്നിവയുടെ നിര്‍മാണം ഇനിയും നടക്കാനുണ്ട്.
വെളി മൈതാനത്തിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മൈതാനത്തിന്റെ പ്രതല നവീകരണത്തിനുള്ള ജോലികള്‍ മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഫെന്‍സിങ്ങ്, ശുചിമുറി, ഡ്രസിങ്ങ് റൂം എന്നിവയുടെ നിര്‍മാണം ആരംഭിക്കണം.
കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ജോലികള്‍ മെയ് പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഫിഫ ലോക കപ്പ് കഴിഞ്ഞാല്‍ ഈ മൈതാനത്തിലെ സൗകര്യങ്ങള്‍ കായിക പ്രേമികള്‍ക്ക് ഉപയോഗിക്കാനാകും.
കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് ഈ മൈതാനങ്ങളില്‍ പരിശീലനത്തിനായി ദിനേന എത്തുന്നത്. ഈ മാസം 24 ന് പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഫിഫ ഉന്നത സംഘം എത്തുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  a day ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  a day ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  a day ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  a day ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  a day ago