HOME
DETAILS

വടകര നഗരസഭാ മാസ്റ്റര്‍പ്ലാന്‍: ഒന്‍പതിന് തെളിവെടുപ്പ് ആരംഭിക്കും; പരാതികള്‍ തീരുന്നില്ല

  
backup
May 06 2018 | 02:05 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d

 

 

വടകര: നഗരസഭയുടെ മാസ്റ്റര്‍ പ്ലാനില്‍ പെട്ട ഔട്ടര്‍ റിങ്ങ് റോഡിനെതിരേ നാട്ടുകാരിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പരാതിക്കാരുടെ വാദം കേള്‍ക്കല്‍ ഒന്‍പതിന് ആരംഭിക്കും. ഇത് സംബന്ധിച്ച് പരാതിക്കാര്‍ക്ക് കോഴിക്കോട് ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും നഗരസഭാ അധികൃതരില്‍ നിന്നും അറിയിപ്പുകള്‍ ലഭിച്ചു തുടങ്ങി.
നോട്ടിസില്‍ പറയുന്ന പ്രകാരം പരാതിക്കാര്‍ക്ക് പല സമയങ്ങളിലായി ഹാജരാകാനാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ പരാതിക്കാര്‍ക്കും അറിയിപ്പുകള്‍ ലഭിച്ചിട്ടുമില്ല. നഗരസഭാ അധികൃതര്‍ ഹിയറിങ് സംബന്ധിച്ച വിവരം പരാതിക്കാര്‍ക്ക് നേരിട്ട് നല്‍കാതെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയവരെ മാത്രം വിളിച്ചു വരുത്തിയാണ് നോട്ടിസുകള്‍ നല്‍കുന്നത്. ഒന്‍പതാം തിയതി ഹാജരാകേണ്ടവര്‍ക്ക് ഇന്നലെയാണ് അറിയിപ്പ് നല്‍കിയത്.
എന്നാല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കാത്തവര്‍ക്ക് ഇതുവരെ യാതൊരു വിധ അറിയിപ്പുകളും ലഭിച്ചിട്ടില്ല. പരാതിക്കാരുടെ എണ്ണം കുറച്ച് പദ്ധതി നടപ്പിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുയര്‍ന്നിരിക്കയാണ്. ഹിയറിങ് സംബന്ധിച്ച് പത്രങ്ങളില്‍ പോലും യാതൊരു വിധ അറിയിപ്പുകളും നല്‍കിയിട്ടില്ല. 2017 ഒക്ടോബര്‍ മാസമാണ് നഗരസഭ ഗസറ്റ് വിജ്ഞാപന പ്രകാരം കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചത്.
ഇതേ തുടര്‍ന്ന് പുതുപ്പണം അരവിന്ദ് ഘോഷ് റോഡ് മുതല്‍ മേപ്പയില്‍, മാക്കൂല്‍ പീടിക, ട്രെയിനിങ് സ്‌കൂള്‍, പുത്തൂര്‍, അറക്കിലാട് എന്നിവിടങ്ങളിലെല്ലാം തന്നെ വീടും സ്ഥലവും നഷ്ടടപെടുന്നവര്‍ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് സമര രംഗത്തിറങ്ങിയിരുന്നു.
പദ്ധതിക്കെതിരേ നൂറു കണക്കിന് പരാതികളും നഗരസഭയ്ക്ക് ലഭിച്ചു. ഇതേ തുടര്‍ന്നാണ് പരാതിക്കാരേ വിളിച്ചു വരുത്തി ഹിയറിങ് നടത്താന്‍ നഗരസഭയും ടൗണ്‍ പ്ലാനിങ്ങും തീരുമാനിച്ചത്.
എന്നാല്‍ പരാതിക്കാരേ മുഴുവന്‍ കേള്‍ക്കാന്‍ തയാറാകണമെന്ന് ആവശ്യമുയരുന്നുണ്ട്. മുഴുവന്‍ പേരെയും വിളിച്ചു വരുത്തി ഹിയറിങ് നടത്തുന്നില്ലെങ്കില്‍ ശക്തമായ സമരത്തിനും സാധ്യതയേറെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം

Kerala
  •  a day ago
No Image

സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി

Kerala
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്

uae
  •  a day ago
No Image

അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്

uae
  •  a day ago
No Image

'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍

International
  •  a day ago
No Image

കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം

latest
  •  a day ago
No Image

വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Kerala
  •  a day ago
No Image

യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ?‌ സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം

uae
  •  a day ago
No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  a day ago