HOME
DETAILS

ചെങ്ങോടുമല ഖനനം: പരാതി ഗൗരവമുള്ളതെന്ന് വില്ലേജ് ഓഫിസര്‍

  
backup
May 06, 2018 | 2:05 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%97

 

പേരാമ്പ്ര: കോട്ടൂര്‍ വില്ലേജിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരേ നാട്ടുകാര്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ഗൗരവമുള്ളതാണെന്ന് കോട്ടൂര്‍ വില്ലേജ് ഓഫിസര്‍.
കൊയിലാണ്ടി താഹസില്‍ദാര്‍ക്ക് വില്ലേജ് ഓഫിസര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
താലൂക്ക് വികസന സമിതിയില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി രാജന്‍ വര്‍ക്കി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തഹസില്‍ദാര്‍ വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഖനനത്തിനെതിരേ നാട്ടുകാരുടെ എതിര്‍പ്പ് ശക്തമാണ്. ഖനനം തുടങ്ങിയാല്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാറിലാവുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യും.
ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് വിദഗ്ധപഠനം നടത്തിയും പൊതുജനങ്ങളുടെ ആശങ്ക പരിഹരിച്ചും മാത്രമേ പാറ ഖനനത്തിന് അനുമതി നല്‍കാവൂ എന്നാണ് വില്ലേജ് ഓഫിസര്‍ കത്തില്‍പറയുന്നത്. ചെങ്ങോടുമലയില്‍ 11.88 ഏക്കര്‍ സ്ഥലത്ത് പാറ ഖനനം നടത്തുന്നതിന് അനുമതിക്കായി തോമസ് ഫിലിപ്പ് ഡയറക്ടറായ ഡെല്‍റ്റ തോമസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ്, ചെറുപുളിച്ചിയില്‍ മൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസില്‍ അപേക്ഷ സര്‍പ്പിച്ചതായി അറിയുന്നതായും എന്നാല്‍ പ്രസ്തുത കമ്പനിക്ക് ജിയോളജി ഓഫിസില്‍ നിന്നും അനുമതി ലഭിച്ചതായുള്ള വിവരം കോട്ടൂര്‍ വില്ലേജ് ഓഫിസില്‍ ലഭിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
ചെങ്ങോടുമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ഖനനം നടത്തണമെങ്കില്‍ വിദഗ്ധപഠനം വേണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, സബ് കലക്ടര്‍, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  3 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  3 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  3 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  3 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  3 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  3 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  3 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  3 days ago