HOME
DETAILS

പറമ്പില്‍ ഗവ. യു.പി സ്‌കൂള്‍ ഐ.എസ്.ഒ മികവിലേക്ക്

  
backup
May 06 2018 | 02:05 AM

%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3


കടമേരി: അന്താരാഷ്ട്ര തലത്തില്‍ സ്ഥാപനങ്ങളുടെ ഗുണമേന്മ നിലവാരത്തിന് നല്‍കപ്പെടുന്ന ഐ.എസ്.ഒ അംഗീകാരത്തിന് പറമ്പില്‍ ഗവ. യു.പി സ്‌കൂള്‍ അര്‍ഹമായി.
കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്ന ഭൗതികസാഹചര്യങ്ങളുടെ പുരോഗതിക്കൊപ്പം കുട്ടികളുടെ പഠന വ്യക്തിത്വ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഐ.എസ്.ഒ 90012015 അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും സ്‌കൂള്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ജൂണ്‍ ആദ്യവാരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഠനപാഠ്യേതര വിഷയങ്ങളിലും മറ്റു ഭൗതിക സാഹര്യങ്ങളിലും തിരുവനന്തപുരത്തെ ബി.എം.ആര്‍ സി മേനേജ്‌മെന്റിലെ വിദഗ്ധസംഘം നടത്തിയ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ലണ്ടന്‍ ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന യു.കെ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ നല്‍കിയത്. പ്രസ്തുത സ്ഥാപനം ഏതാനും മാസം മുന്‍പാണ് സ്‌കൂള്‍ സന്ദര്‍ശിച്ച് പഠനവും പരിശീലനവും നടത്തിയത്. കഴിഞ്ഞദിവസം അംഗീകാരം ലഭിച്ചതായുള്ള അറിയിപ്പ് സ്‌കൂളിന് ലഭിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ സമ്പൂര്‍ണ്ണ ശിശു സൗഹൃദാന്തരീക്ഷം ഒരുക്കി ഐ.എസ് .ഒ കരസ്ഥമാക്കുന്ന ആദ്യ സ്‌കൂളാണിതെന്ന് അധികൃതര്‍ വ്യകതമാക്കി.
ഈ വര്‍ഷം മുതല്‍ നടപ്പിലാക്കിയ പദ്ധതിയും വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ പഠന വ്യക്തിത്വ ശേഷി വിലയിരുത്താന്‍ കഴിയുന്ന നൂതന ആപ്ലിക്കേഷനും വിദ്യാഭ്യാസ മേഖലയിലെ മാതൃകാ പ്രവര്‍ത്തനമായി മാറുമെന്നും ബി.എം.ആര്‍.സി അഭിപ്രായപ്പെട്ടു .
സാമ്പ്രദായിക വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ നടക്കുമ്പോഴും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠന രംഗത്ത് കേരളത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇന്ന് പ്രചാരത്തിലുള്ള ഇംഗ്ലിഷ് പഠന രീതികളുടെ അപ്രായോഗികത മനസിലാക്കി സ്‌കൂളില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിന്ന് ബദല്‍ പഠന രീതി ആവിഷ്‌ക്കക്കരിച്ചു നടപ്പിലാക്കിയത് രക്ഷിതാക്കളിലും കുട്ടികളിലും നല്ല സ്വീകാര്യത ലഭിച്ചിരുന്നു.
ഭാഷാപഠനമല്ല പരിശീലനമാണ് എന്ന തിരിച്ചറിവിലൂടെ തികച്ചും പ്രായോഗിക പരിശീലനത്തിന് മാത്രം പ്രാധാന്യം കൊടുത്തുള്ള ഈ രീതിയിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും എല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയും.
മികച്ച അക്കാദമിക് അന്തരീക്ഷം, ശുചിത്വപൂര്‍ണവും, സ്ത്രീ സൗഹൃദവുമായ ശുചിമുറികള്‍, ശുദ്ദീകരിച്ച് അണുവിമുക്തമാക്കി സുലഭമായി നല്‍കുന്ന കുടിവെള്ളം,
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം, ലൈബ്രറിലബോറട്ടറി സംവിധാനങ്ങള്‍, കായിക പരിശീലനം എന്നീ ഘടകങ്ങളും മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും പി.ടി.എ അറിയിച്ചു.
പ്രവാസികളായ ചെറിയ കളാങ്കണ്ടി ഇബ്രാഹിം, ശറഫുദ്ധീന്‍, കെ.പി അബ്ദുല്ല കണ്ണോത്ത്, ഫൈസല്‍ കുനിയില്‍ എന്നീ പൂര്‍വ വിദ്യാര്‍ഥികളാണ് ഐ.എസ്.ഒ നിലവാരം ഒരുക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  a month ago
No Image

ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു

National
  •  a month ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  a month ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  a month ago
No Image

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

Saudi-arabia
  •  a month ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ

National
  •  a month ago
No Image

ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു

International
  •  a month ago
No Image

'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി

National
  •  a month ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു; ജയിലിലേക്ക് മാറ്റി

Kerala
  •  a month ago