HOME
DETAILS
MAL
റവന്യൂ ഭൂമി കൈയേറിയതായി ആക്ഷേപം
backup
March 13 2017 | 20:03 PM
ആലക്കോട്: കാര്‍ത്തികപുരം മാവുംതട്ട് റോഡില്‍ സ്വകാര്യ വ്യക്തി റവന്യു ഭൂമി കൈയേറിയെന്ന പരാതിയുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. മൂലവള്ളി തോടിനോട് ചേര്‍ന്നു ജലവിഭവ വകുപ്പിനുള്ള ഒന്നര സെന്റ് സ്ഥലം ഉള്‍പ്പെടെയുള്ള റവന്യൂ ഭൂമിയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുകയും മണ്ണിട്ട് നികത്തുകയും ചെയ്തതോടെയാണ് പ്രതിഷേധമുണ്ടായത്. മഴക്കാലമാകുന്നതോടെ ശക്തമായ കുത്തൊഴുക്കുള്ള തോടിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന തരത്തിലാണ് കരിങ്കല്‍ ഭിത്തി നിര്‍മിച്ചിരിക്കുന്നത്. കൈയേറ്റം പൊളിച്ചു മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ സ്ഥലമുടമയ്ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് നല്കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."