താണയില്‍ വീണ്ടും ട്രാഫിക് സിഗ്നല്‍
മൂന്നു ദിവസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാകും
കണ്ണൂര്‍: ഗതാഗത കുരുക്കിനു പരിഹാരം കാണാന്‍ താണയില്‍ വീണ്ടും സിഗ്നല്‍ സംവിധാനം ഒരുക്കുന്നു. നാലു ദിക്കിലേക്കുമുള്ള ഡിജിറ്റല്‍ സംവിധനത്തോടു കൂടിയ സിഗ്നലിന്റെ അവസാന അറ്റകുറ്റപ്പണി നടക്കുകയാണ്. സിഗ്നല്‍ എത്തുന്നതോടെ ദേശീയപാത താണയിലെ കുരുക്കിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ റോഡ് വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിച്ചതിനാല്‍ കുരുക്കിനു നേരിയ ശമനമുണ്ട്. എന്നാല്‍ താണ ജങ്ഷനിലെ സിഗ്നല്‍ തകരാറിലായതു കാരണം മറ്റു റോഡുകളില്‍ നിന്നുള്ള വാഹനങ്ങള്‍ ക്രമം തെറ്റിച്ചു വരുന്നതു ദേശീയപാ
തയില്‍ കുരുക്കിനും അപകടത്തിനും കാരണമായിരുന്നു. ബി.ഒ.ടി അടിസ്ഥാനത്തില്‍ ഹൈക്കോണ്‍ കമ്പനിയാണ് പുതിയ സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നത്. കെല്‍ട്രോണിനാണ് പ്രവൃത്തി നടത്താനുള്ള ചുമതല. നാലു തൂണിലും ലൈറ്റുകള്‍ ഇതിനകം ഘടിപ്പിച്ചു കഴിഞ്ഞു. ടൈമര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളാണ് ഇനി ഘടിപ്പിക്കേണ്ടത്. ഇതു മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കും. കാല്‍ടെക്സ് സിഗ്നലിന്റെ അശാസ്ത്രീയത മുന്നില്‍ കണ്ട് താണയില്‍ എതിര്‍ഭാഗത്തെ വാഹനങ്ങള്‍ക്കു കാണുന്ന തരത്തില്‍ സിഗ്നല്‍ കാണാവുന്ന തരത്തില്‍ മറ്റൊരു ലൈറ്റു കൂടി ഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."